

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി പുത്തൻ പീടിക കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ FCRA നിയമം,മത പരിവർത്തനനിയമം ദുരുപയോഗം ചെയ്യുന്നതു മൂലം സഭ നേരിടുന്ന വെല്ലുവിളികൾക്കും, പ്രതി സന്ധികൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും, സഭയുടെ ആതുര ശുശ്രൂഷ സ്ഥാപനങ്ങളിൽ അന്യായമായി നടത്തുന്ന നഴ്സ് സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഭീമഹർജികൾ സമർപ്പിക്കുന്നതിനായി പ്രതിഷേധ ഒപ്പുശേഖരണം നടത്തി.
ആദ്യ ദിവ്യബലിക്ക് ശേഷം പള്ളിയങ്കണത്തിൽ നടന്ന പ്രതിഷേധ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ഇടവക വികാരി റവ.ഫാ. റാഫേൽ മുത്തുപ്പീടിക പ്രതിഷേധ ഒപ്പുകൾ ഇട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. അസി.വികാരി ഫാ. ബിബിൻ പടന്ന മാക്കൽ, നടത്തു കൈക്കാരൻ ആന്റണി.എ.ഒ, കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി പോൾ.പി.എ, ട്രഷറർ വിൻസെന്റ് മാടശ്ശേരി, ജോ.സെക്രട്ടറി ജെസ്സി വർഗ്ഗീസ്, എന്നിവർ പ്രസംഗിച്ചു. ജോജി മാളിയേക്കൽ, വിൻസെന്റ് കുണ്ടുകുളങ്ങര, ആനി ജോയ്, മൈക്കിൾ പുത്തൂർ എന്നിവർ നേതൃത്വം നൽകി.