പാപ്പ പറയുന്നു

ക്രിസ്തുവിലുള്ള വിശ്വാസമാണ് ലൗകികതയ്ക്കുള്ള മറുമരുന്ന്

Sathyadeepam

യേശുക്രിസ്തുവിലും അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലും ഉള്ള വിശ്വാസം മാത്രമാണ് ലൗകികതയ്ക്കുള്ള മറുമരുന്ന്. ലൗകികതയെ വിവേചിച്ചറിയാനുളള കൃപയ്ക്കായി പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കുക. ലൗകികതയെന്നാല്‍ ആഘോഷങ്ങളും വിരുന്നുകളും മാത്രമാണ് എന്നു ധരിച്ചിരിക്കുന്ന ആളുകളുണ്ട്. പക്ഷേ അടിസ്ഥാനപരമായി അതല്ല ലൗകികത. അതൊരു സംസ്കാരമാണ്. ലോകത്തിന് ഉപരിപ്ലവമായ മൂല്യങ്ങളേയുള്ളൂ. അവസരങ്ങള്‍ക്കനുസരിച്ചു മാറുന്നതല്ലാതെ യാതൊരു വിശ്വാസ്യതയും ഈ സംസ്കാരം പുലര്‍ത്തുന്നില്ല.

ക്രൈസ്തവരും ഈ ലൗകികതയുടെ ചൈതന്യത്തിനു വശംവദരാകുന്നവരാണ്. നിങ്ങള്‍ ലോകത്തിനടിമകളായിരുന്നുവെന്ന് വി. പൗലോസ് ശ്ലീഹാ എഴുതിയിട്ടുണ്ടല്ലോ. സഭയ്ക്കു സംഭവിക്കാവുന്ന ഏറ്റവും മോശമായ തിന്മകളിലൊന്ന് ആദ്ധ്യാത്മിക ലൗകികതയാണെന്നു ഹെന്‍റി ഡി ലുബാക് എഴുതിയിട്ടുണ്ട്. ലൗകികതയുടെ സംസ്കാരത്തില്‍ നിന്നു സ്വയം സംരക്ഷിക്കണമെന്നു യേശുക്രിസ്തു നമ്മോടാവശ്യപ്പെടുന്നു.

(താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ദിവ്യബലിയര്‍പ്പണത്തിനിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം