പാപ്പ പറയുന്നു

മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ക്ഷണിക്കപ്പെട്ടവരാണു വിശ്വാസികള്‍

Sathyadeepam

അപരനെ അവഗണിച്ചുകൊണ്ടും കോട്ടംവരുത്തിക്കൊണ്ടു പോലും സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ പ്രവണതയുള്ള മനുഷ്യസമൂഹത്തില്‍ നിന്നും വളരെയേറെ വിഭിന്നമാണ് വിശ്വാസികളുടെ സമൂഹം. വ്യക്തിമഹത്വവാദത്തെ അവര്‍ തിരസ്കരിക്കുന്നു. അഹംഭാവത്തിനു ഒരു ക്രൈസ്തവന്‍റെ ആത്മാവില്‍ ഇടമില്ല. ഹൃദയത്തില്‍ സ്വാര്‍ത്ഥതയുണ്ടെങ്കില്‍ നിങ്ങള്‍ ക്രൈസ്തവനല്ല. നിങ്ങളുടെ താത്പര്യങ്ങള്‍ മാത്രം അന്വേഷിക്കുന്ന സ്വാര്‍ത്ഥരാണു നിങ്ങള്‍.

വിശ്വസിച്ചവര്‍ എല്ലാം ഒറ്റ സമൂഹമായി എന്നു വി. ലൂക്കാ പറയുന്നു. അടുപ്പവും ഐകമത്യവുമാണ് വിശ്വാസികളുടെ ശൈലി. അപരനരികില്‍ അവനെ കുറിച്ചു കരുതലുള്ളവനായി, പരദൂഷണം പറയാതെ അവനെ സഹായിച്ചുകൊണ്ടു സംലഭ്യരായി നിലകൊള്ളുക.

മറ്റുള്ളവരുമായി പങ്കുവയ്ക്കാനും താദാത്മ്യപ്പെടാനും വിളിക്കപ്പെട്ടവരാണു നാം. ഉദാരതയും ഉപവിയും രോഗീസന്ദര്‍ശനവും ദരിദ്രരുടേയും ആശ്വാസം കാത്തിരിക്കുന്നവരുടേയും പക്കലേയ്ക്കുള്ള സന്ദര്‍ശനം എന്നിവയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്നവരാണു നമ്മള്‍. ഈ സാഹോദര്യത്തിന്‍റെ മാര്‍ഗമാണ് യഥാര്‍ത്ഥവും ആധികാരികവുമായ ആരാധനാക്രമജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്.

(സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും