പാപ്പ പറയുന്നു

ദൈവത്തിന്‍റെ സമാശ്വാസം അനുഭവിക്കാന്‍ കുമ്പസാരിക്കുക

Sathyadeepam

ദൈവത്തിന്‍റെ സമാശ്വാസവും ആര്‍ദ്രതയും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുമ്പസാരിച്ചാല്‍ മാത്രം മതി. പോകുക. വാതില്‍ തുറക്കുക. ദൈവം നിന്നെ തലോടും. ആശ്വാസമര്‍ഹിക്കുന്നവരുടെ പക്കലേയ്ക്ക് ഒരു പിതാവിന്‍റെ ആര്‍ദ്രതയോടെ ദൈവം അടുത്തു വരും.

ആട്ടിന്‍കുട്ടികളെ കൈയിലെടുത്ത്, നെഞ്ചോടു ചേര്‍ത്തു അവയുടെ അമ്മമാരുടെ അടുത്തുകൊണ്ടാക്കുന്ന ആട്ടിടയനെ പോലെയാണു ദൈവം. നമുക്ക് ആശ്വാസം ലഭിക്കുന്നതു വരെ നമ്മെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കാന്‍ അവിടുന്നു തയ്യാറാണ്. പിതാവായ ദൈവം തന്‍റെ മക്കളെ തിരുത്തുന്നവന്‍ കൂടിയാണ്. പക്ഷേ വാത്സല്യത്തോടെയാണു അതു ചെയ്യുക.

സര്‍വശക്തനായ ദൈവം, സ്വര്‍ഗവും ഭൂമിയും സൃഷ്ടിച്ച വീരനായ ദൈവം, – അങ്ങനെ വിശേഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ – നമ്മുടെ സഹോദരനാകുന്നു. നമുക്കു വേണ്ടി കുരിശുചുമക്കുന്നു, മരിക്കുന്നു, നമ്മെ തലോടിക്കൊണ്ടു പറയുന്നു, "കരയരുത്."

(താമസസ്ഥലമായ കാസാ സാന്താ മര്‍ത്തായിലെ ചാപ്പലില്‍ പ്രഭാതബലിയര്‍പ്പണത്തിനിടെ നടത്തിയ പ്രസംഗത്തില്‍നിന്ന്.)

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും