പാപ്പ പറയുന്നു

അയല്‍ക്കാരനോടുള്ള സ്‌നേഹം ദൈവത്തോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ തെളിവ്

Sathyadeepam

തന്റെ നിരന്തരമായ സാമീപ്യം വാഗ്ദാനം ചെയ്യുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ വാക്കുകള്‍, ഈ ഈസ്റ്റര്‍ കാലഘട്ടത്തില്‍, സുവിശേഷം പ്രഘോഷിക്കുന്ന വര്‍ക്ക് യേശു നല്‍കുന്ന ഉറപ്പാണ്. അപ്പസ്‌തോല ന്മാരുടെയും ആദ്യകാല സഭയുടെയും കാര്യത്തിലെന്ന പോലെ, ദരിദ്രരെയും ഏറ്റവും ആവശ്യക്കാരെയും പരിപാലിക്കുന്നതിലൂടെ സുവിശേഷത്തിന്റെ പ്രഘോഷണം നടത്തണം.

അതു വ്യക്തിപരവും, സ്ഥാപന പരവുമായ തലങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുക സ്വാഭാവികമാണ്. എന്നാല്‍ നിരുത്സാഹപ്പെടാതെ, ഇത്തരത്തിലുള്ള സേവനം ആധികാരിക ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കണം.

ഇന്നത്തെ കാലഘട്ടത്തില്‍, ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ പ്രകടമാകുന്ന വിവിധ വെല്ലുവിളികളില്‍ നിന്ന്, ഈ സംഘടനകളും മുക്തമല്ല. എന്നാല്‍ അത്തരം പ്രതിബന്ധങ്ങളെ നാം അഭിമുഖീകരിക്കുമ്പോഴാണ്, ‘ഞാന്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്!’ എന്ന യേശുവിന്റെ ശബ്ദം കേള്‍ക്കാന്‍ നാം പഠിക്കേണ്ടത്.

നിരാശയുടെയും സംശയത്തിന്റെയും നിമിഷ ങ്ങളില്‍, ഇന്നും യേശു നമ്മുടെ ചാരത്തേക്ക് കടന്നു വരുന്നുണ്ട്. കര്‍ത്താവിന്റെ കരുണയുടെ ശുശ്രൂഷ ഏറ്റവും താഴ്ന്നവരിലേക്ക് കൊണ്ടുപോകാനുള്ള സന്നദ്ധത കൃതജ്ഞതയര്‍ഹിക്കുന്നു. അപ്രകാരം, മനുഷ്യത്വരഹിതമായ സാഹചര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും, വ്യക്തികളുടെയും കുടുംബങ്ങളുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും, കഷ്ടപ്പാടു കളും കലഹങ്ങളും ഒഴിവാക്കുവാനും നടത്തുന്ന പരിശ്രമങ്ങളും ശ്ലാഘനീയമാണ്.

ഈ അർഥത്തില്‍, നമ്മുടെ അയല്‍ക്കാരനോടുള്ള സ്‌നേഹം ദൈവത്തോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത് ശരിയാണ്. അയല്‍ക്കാരനെ ആധികാരികമായി സ്നേഹിക്കുന്നവര്‍ ദൈവവുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്.

  • (അമേരിക്കന്‍ കത്തോലിക്കാസഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള സമിതിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി, മെയ് 4 നു, വത്തിക്കാനില്‍ കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്).

ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി

ഗലാത്തിയ - Chap.4 [1of3]

വിശുദ്ധ വില്യം മോണ്ട് വെര്‍ജിന്‍ (1085-1142) : ജൂണ്‍ 25

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം - ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്

പുനലൂർ KCYM ന്റെ ആഭിമുഖ്യത്തിൽ 'LEAD' ക്യാമ്പ് നടത്തപ്പെട്ടു