പാപ്പ പറയുന്നു

ദൈവരാജ്യം മനുഷ്യരുടെ ഉത്തരവാദിത്തങ്ങളെയോ സ്ഥാനമാനങ്ങളെയോ ഇല്ലാതാക്കുന്നില്ല

Sathyadeepam

“സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍‘’ എന്ന യേശു വചനം അരുളിച്ചെയ്ത പശ്ചാത്തലം മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. സുവിശേഷകനായ മത്തായി ഈശോയ്‌ക്കെതിരെ നിലനിന്നിരുന്ന ശത്രുതാപരമായ ഒരു സാഹചര്യമാണ് വിവരിക്കുന്നത്: ഫരിസേയർ ഒന്നിച്ചുകൂടി സംസാരിച്ച് ഈശോയെ വാക്കുകളിൽ കുടുക്കാൻ വഴി തിരയുന്നു. തർ‍ക്കവിഷയമായ ഒരു ചോദ്യവുമായി അവർ‍ ചിലരെ അവിടുത്തെ അടുത്തേക്ക് അയക്കാന്‍ തീരുമാനിക്കുന്നു: ‘സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?’ ഗുരുവര്യന്റെ മറുപടി വളരെ തന്ത്രപൂർവ്വമായിരുന്നു; അവിടുന്ന് അവരുടെ ചതിക്കുഴിയിൽ വീഴാതെ രക്ഷപ്പെടുകയും അവിടുത്തെ വീഴ്ത്താന്‍ ആഗ്രഹിച്ചവരുടെ കപടനാട്യം തുറന്നുകാണിക്കുകയും ചെയ്തു. ചരിത്രത്തെ ഭയപ്പെടാതെ അതിൽ വന്ന് വസിക്കുന്ന ഒരു ദൈവത്തെയാണ് യേശുവിൽ നാം ദർശിക്കുന്നത്.

അവിടുത്തെ രാജ്യം മനുഷ്യരുടെ ഉത്തരവാദിത്തങ്ങളെയോ സ്ഥാനമാനങ്ങളെയോ ഇല്ലാതാക്കുന്നില്ല. എന്നാൽ, ദുരാഗ്രഹങ്ങളിൽ നിന്നും അനീതിപരമായ താൽപര്യങ്ങളിൽ നിന്നും സ്വതന്ത്രരായി, യാതൊരുവിധ ഒത്തുതീർപ്പുകളുമില്ലാതെ ജീവിക്കാനും, എല്ലാറ്റിനും ഉപരിയായി ദൈവരാജ്യത്തിനും അവിടുത്തെ നീതിക്കും ഒന്നാം സ്ഥാനം നൽ‍കാനും അവിടുന്ന് ആവശ്യപ്പെടുന്നു.

ഈ അർത്ഥത്തിൽ, ദുരുദ്ദേശ്യത്തോടെയാണെങ്കിലും ആ ആളുകൾ ഈശോയോട് പറയുന്ന പ്രശംസ ശ്രദ്ധേയമാണ്: ‘ഗുരോ, അങ്ങ് സത്യവാനാണെന്നും ദൈവത്തിന്റെ വഴി സത്യസന്ധമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ക്കറിയാം. അങ്ങ് ആരുടെയും മുഖം നോക്കാത്തതിനാൽ‍ ആരെയും ഭയപ്പെടുന്നില്ല’.

പ്രിയപ്പെട്ടവരേ, “സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുന്ന’’ ഒരാളുടെ ശരിയായ വ്യക്തിത്വം ഇതുതന്നെയാണ്: കപടതയോ ഭയമോ ഇല്ലാതെ സത്യസന്ധരായിരിക്കുക, നന്മയ്ക്കായി സ്വതന്ത്രരായിരിക്കുക. ഇത്തരക്കാരായിത്തീരാന്‍ നമ്മെ സഹായിക്കണമേ എന്ന് കർത്താവിനോട് പ്രാർത്ഥിക്കാം. പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്തിനു നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യാം.

  • (ഒക്ടോബറിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് അങ്കണത്തിൽ മധ്യാഹ്ന പ്രാർത്ഥനക്കൊടുവിൽ നൽ‍കിയ സന്ദേശത്തിൽ നിന്ന്.)

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വചനമനസ്‌കാരം: No.239

നിലാവിന്റെ വീട് - 26

ഹോര്‍ട്ടി വൈന്‍ വില്പന അനുമതി എക്‌സൈസ് കമ്മീഷണര്‍ തെറ്റിദ്ധരിച്ചത് അത്യത്ഭുതങ്ങളിലൊന്ന്

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം കത്തോലിക്ക കോൺഗ്രസ്