ഹോര്‍ട്ടി വൈന്‍ വില്പന അനുമതി എക്‌സൈസ് കമ്മീഷണര്‍ തെറ്റിദ്ധരിച്ചത് അത്യത്ഭുതങ്ങളിലൊന്ന്

It is truly astonishing that the Excise Commissioner misunderstood the permission for the sale of 'Horti' wine.
Published on: 

സംസ്ഥാനത്ത് ബേക്കറികളില്‍ ഹോര്‍ട്ടിവൈന്‍ വില്പനയുമായി ബന്ധപ്പെട്ട അനുമതിയില്‍ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറാല്‍ എക്‌സൈസ് കമ്മീഷണര്‍ തെറ്റിദ്ധരിക്കപ്പെട്ടത് അത്യത്ഭുതങ്ങളിലൊന്നാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപതാ ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് നോണ്‍ ആല്‍ക്കഹോളിക് പേഴ്‌സണ്‍സ് ലഹരി രഹിത മൂവ്‌മെന്റിന്റെ പ്രഥമയോഗം തുവാനിസ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

കഴിഞ്ഞ നാലുമാസമായി പിണറായി സര്‍ക്കാരിന്റെ മദ്യനയമാണ് തുടരുന്നതെന്നും പ്രതിഷേധങ്ങളെ തുടര്‍ന്ന് അന്ന് മരവിപ്പിച്ച പദ്ധതിയെ അന്നുമുതല്‍ തുടരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ 'പൊടിതട്ടിയെടുത്തുകൊണ്ടുവന്നതാണെന്നും' വി.ഡി. സതീശന്‍ സര്‍ക്കാര്‍ നയരൂപീകരണ ഘട്ടത്തിലാണെന്നും ഗ്രഹിക്കാന്‍ കഴിയാത്തയാള്‍ ഈ പദവിക്ക് യോജിച്ചതാണോയെന്ന് സര്‍ക്കാര്‍  ചിന്തിക്കണം.

ഹോര്‍ട്ടി വൈന്‍ വില്പനയ്ക്കായി പ്രത്യേക പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം. വീര്യം കുറഞ്ഞ മദ്യോല്പാദനവും, വിതരണവും പുതിയ നയത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ഘട്ടംഘട്ടമായി മദ്യശാലകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതാകണം പുതിയ നയം.

കോട്ടയം അതിരൂപതാ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കുഴിപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജി. ക്ലാസ് നയിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍, പ്രസിഡന്റ് ജോസ്‌മോന്‍ പുഴക്കരോട്ട്, ഫാ. മാത്തുക്കുട്ടി കുളക്കാട്ട് കുടിലില്‍, ജിയോ കുന്നശ്ശേരി, ടോമി പൊട്ടന്‍കുഴി, രാജു പിറവം, ഡോ. സിസ്റ്റര്‍ ലിസ, സിസ്റ്റര്‍ റീത്താ എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org