പാപ്പ പറയുന്നു

ആരോഗ്യം ചുരുക്കം ചിലര്‍ക്കുള്ള ആഡംബരമല്ല, സാമൂഹിക സമാധാനത്തിന് അനിവാര്യമായ വ്യവസ്ഥയാണ്

Sathyadeepam

പല രാജ്യങ്ങളിലും ആരോഗ്യമേഖലയിലെ അസമത്വങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം, ഏകാന്തത എന്നിവയാല്‍ നിരവധിയാളുകള്‍ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാകുന്നു. ആരോഗ്യം ചുരുക്കം ചിലര്‍ക്കുള്ള ആഡംബരമല്ല, മറിച്ച് സാമൂഹിക സമാധാനത്തിന് അനിവാര്യമായ വ്യവസ്ഥയാണ്. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഒരു സാങ്കേതിക ലക്ഷ്യമല്ല, ധാര്‍മ്മിക അനിവാര്യതയാകണം. ആരോഗ്യ സംരക്ഷണവും, പരിചരണവും സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്ക് പോലും പ്രാപ്യമായിരിക്കണം.

ജീവിതത്തിലെ ഈ നിമിഷത്തില്‍, നമ്മുടെ അയല്‍ക്കാരന്‍ ആരാണ്? എന്ന ചോദ്യത്തിന്, നാം ജീവിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളില്‍, ഉത്തരങ്ങള്‍ വ്യത്യസ്തമാണെങ്കിലും, മറ്റൊരാളുടെ അടുത്തേക്ക്, പ്രത്യേകിച്ചും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരുടെ അടുത്തേക്ക് പോകാനുള്ള ക്ഷണമാണ് ഇത് നല്‍കുന്നത്. നാം അപരന് അയല്‍ക്കാരനായി മാറണം. കാരണം, അവന്റെ മാനവികതയെ സംരക്ഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

കഷ്ടപ്പെടുന്നവരിലേക്ക്, ഏകാന്തരായ ആളുകളുടെ വേദനകളിലേക്ക്, വിവിധ കാരണ ങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരിലേക്കു തങ്ങളുടെ ദൃഷ്ടികള്‍ ഉറപ്പിക്കുവാന്‍ ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നു. കാരണം അവരില്ലാതെ നമുക്ക് നീതിയുക്തമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കാന്‍ കഴിയില്ല.

അല്ലാത്തപക്ഷം നിസ്സംഗതയിലേക്ക് നാം വീണുപോകും. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് ആരോഗ്യമേഖലയിലെ അസമത്വങ്ങളെ ചെറുക്കുന്നതില്‍ സഭയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.

  • (യൂറോപ്യന്‍ മെത്രാന്‍ സമിതി, ഇറ്റാലിയന്‍ മെത്രാന്‍ സമിതി, ലോകാരോഗ്യ സംഘടന-യൂറോപ്യന്‍ ഘടകം എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച 'ഇന്ന് എന്റെ അയല്‍ക്കാരന്‍ ആരാണ്?' എന്ന സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക്, നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

ദൈവത്തിന്റെ നിശബ്ദതയിൽ മനുഷ്യർ എന്തുചെയ്യണം?

ഞാനാണ് സത്യം

'ഇതാ മനുഷ്യന്‍' നാടകപ്രവര്‍ത്തകരുടെ മൂന്നാമത് സംഗമം നടത്തി

സ്‌പെയിന്‍ രാജാവും രാജ്ഞിയും മാര്‍പാപ്പായെ കണ്ടു

യുദ്ധത്തിനെതിരെ വീണ്ടും വത്തിക്കാന്‍