പാപ്പ പറയുന്നു

വിശ്വാസത്തിന്റെ സാംസ്‌കാരിക അനുരൂപണം അനിവാര്യം

Sathyadeepam

സംസ്‌കാരത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന വിശ്വാസം ആധികാരികമാകില്ല. വിശ്വാസത്തെ സംസ്‌കാരത്തോട് അനുരൂപണപ്പെടുത്തുകയും സംസ്‌കാരത്തെ സുവിശേഷവത്കരിക്കുകയും വേണം. ജനങ്ങളുടെ ജീവിതത്തിലേയ്ക്ക് അവരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിച്ചു കൊണ്ടാകണം കടന്നു ചെല്ലേണ്ടത്.
സംസ്‌കാരികാനുരൂപണത്തിന്റെ അഭാവത്തില്‍ ക്രിസ്തീയജീവിതവും സന്യസ്തജീവിതവും വഴിതെറ്റിയ ജ്ഞാനവാദത്തില്‍ ചെന്നവസാനിക്കും. സന്യാസസമൂഹങ്ങളിലെ അംഗസംഖ്യയില്‍ ദൃഷ്ടിയൂന്നുന്നത് അതിജീവനത്തിന്റെതായ പ്രലോഭനമാണ്. എണ്ണത്തിന്റെയും കാര്യക്ഷമതയുടെയും മാനദണ്ഡം ഉപേക്ഷിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ ഭയചകിതരായി ഭൂതകാലത്തില്‍ അടച്ചിടപ്പെട്ടവരായി നാം മാറും.
(ലാറ്റിനമേരിക്കയിലെയും കരീബിയന്‍ രാജ്യങ്ങളിലെയും സമര്‍പ്പിതരുടെ സമ്മേളനത്തിനയച്ച സന്ദേശത്തില്‍ നിന്ന്.)

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

നക്ഷത്രം