പാപ്പ പറയുന്നു

വസ്തുനിഷ്ഠ സത്യത്തിന്റെ നിരാകരണമാണ് മതവും ശാസ്ത്രവും നേരിടുന്ന വെല്ലുവിളി

Sathyadeepam

വസ്തുനിഷ്ഠമായ സത്യത്തിന്റെ അസ്തിത്വം നിഷേധിക്കുന്നതാണ് മതവും ശാസ്ത്രവും ഇന്ന് നേരിടുന്ന മുഖ്യമായ വെല്ലുവിളി. സഭയും ശാസ്ത്രവും വ്യക്തമായി പഠിപ്പിക്കുന്ന ചില വസ്തുതകള്‍ നിരാകരിക്കാന്‍ നമ്മുടെ ലോകത്തില്‍ അനവധി പേര്‍ ഇന്ന് ശ്രമിക്കുന്നു. നമ്മുടെ ഗ്രഹത്തിന്റെ പരിചരണത്തിനുള്ള പവിത്രമായ ഉത്തരവാദിത്വം നമുക്കുണ്ട് എന്നതാണ് ആ വസ്തുത. ഭൂമിയില്‍ അധിവസിക്കുന്നവരുടെ നന്മയ്ക്ക്, വിശേഷിച്ചും ബലഹീനരായവരുടെ നന്മയ്ക്ക് ഇത് ആവശ്യമാണ്. മനുഷ്യരെയും പ്രകൃതി സ്രോതസ്സുകളെയും നിരുത്തരവാദപരമായി ചൂഷണം ചെയ്യുന്നത് ഇവരുടെ ജീവിതങ്ങള്‍ക്ക് ഭീഷണിയാണ്.

സത്യസന്ധവും സജീവവുമായ ശാസ്ത്രം അമൂല്യമാണെന്ന് മാത്രമല്ല അവശ്യവുമാണ്. അതിനോട് സഭയ്ക്ക് വലിയ പ്രതിബദ്ധതയുണ്ട്. മതത്തിന് വിരുദ്ധമാണ് ശാസ്ത്രമെന്ന പ്രതീതി പരക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് 1891ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വത്തിക്കാന്‍ വാന നിരീക്ഷണാലയം സ്ഥാപിച്ചത്. ജ്യോതിശാസ്ത്രത്തിന് നമ്മുടെ സാഹചര്യത്തില്‍ അനന്യമായ പങ്ക് വഹിക്കാനുണ്ട്.

മനുഷ്യരില്‍ വിസ്മയം ഉണര്‍ത്താന്‍ പര്യാപ്തമാണ് ജ്യോതിശാസ്ത്രം. ദൈവത്തിന്റെ അപാരതയുടെ പ്രകാശത്തില്‍ നമ്മുടെ ഭയങ്ങളെയും പരാജയങ്ങളെയും വിലയിരുത്താന്‍ ആകാശങ്ങളെ കുറിച്ചുള്ള ധ്യാനം നമ്മെ ക്ഷണിക്കുന്നു. പക്ഷേ പ്രകാശമലിനീകരണം ഈ ദാനത്തെ ഇന്ന് ഭീഷണിയില്‍ ആഴ്ത്തിയിരിക്കുകയാണ്. കൃത്രിമമായ പ്രകാശം കൊണ്ട് നാം നമ്മുടെ ആകാശങ്ങളെ നിറച്ചപ്പോള്‍ ദൈവം അവയില്‍ സ്ഥാപിച്ച പ്രകാശങ്ങള്‍ മറയ്ക്കപ്പെട്ടു.

ആഴമേറിയ വിശ്വാസമുള്ള ആളുകള്‍ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് പര്യവേക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നതില്‍ അത്ഭുതകരമായി യാതൊന്നുമില്ല. സൃഷ്ടപ്രപഞ്ചത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാനുള്ള ആഗ്രഹം മനുഷ്യരുടെയെല്ലാം ഹൃദയത്തില്‍ വസിക്കുന്ന ദൈവത്തെ മനസ്സിലാക്കാനുള്ള ആഗ്രഹത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.

  • (മെയ് 11-ന് വത്തിക്കാന്‍ വാനനിരീക്ഷണ ഫൗണ്ടേഷന്റെ അംഗങ്ങളുമായുണ്ടായ കൂടിക്കാഴ്ചയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്നും)

ലെബനോന്‍ ക്രൈസ്തവര്‍ക്കു നിലനില്‍പിന് സഹായം ആവശ്യം

അമ്പതു രക്തസാക്ഷികള്‍, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, നാലുപേര്‍ ധന്യര്‍ പദവിയിലും

കുടുംബങ്ങള്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്ത് : ബിഷപ് ആന്റണി വാലുങ്കല്‍

ലില്ലിപ്പൊട്ടന്മാർ: ലില്ലിപ്പുട്ടിലെ ക്രേസി ഗോപാലൻസ്!

പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നത് സമാധാനവും നിരായുധീകരണവും: കാര്‍ഡി. പരോളിന്‍