നിരീക്ഷണങ്ങള്‍

വിദ്യകുറഞ്ഞാലും ആയുസ്സു കുറയ്ക്കരുത്

ആരോഗ്യവും വിദ്യാഭ്യാസവും ഇന്ന് മനു ഷ്യന്‍റെ പ്രാഥമികാവശ്യങ്ങളാണ്. എങ്കിലും സൂക്ഷ്മ പരിശോധനയില്‍ ആരോഗ്യമേഖലയ്ക്ക് മൂന്‍തൂക്കം കൊടുക്കുന്നതു കാണാം.

രണ്ടു മേഖലകളും വളരുന്നു. വളര്‍ന്ന് അതിസങ്കീര്‍ണ്ണമായിത്തീരുന്നു. ഒപ്പം രണ്ടിലും തിന്മ വളരുന്നു. അതുകൊണ്ട് ചൂഷണവും. തിന്മയെ തളയ്ക്കാന്‍ ഏവര്‍ക്കും ആഗ്രഹമുണ്ട്. വിദ്യാഭ്യാസ മേഖലയിലെ തിന്മയ്ക്ക് നല്ല പരസ്യം കൊടുക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യമേഖലയില്‍ തിന്മയ്ക്കെതിരെ കണ്ണടയ്ക്കാന്‍ നമ്മള്‍ തയ്യാറാണ്. കൈക്കൂലി രണ്ടു മേഖലയിലും വളരുന്നു. പകല്‍പോലെ പരസ്യമായി. വിദ്യാഭ്യാസ മേഖലയില്‍ കൈക്കൂലി തടയാന്‍ നിരവധി സംവിധാനങ്ങള്‍. പരാതികള്‍ പരിശോധിക്കാന്‍ കമ്മീഷനുകള്‍. പുതിയ നിയമങ്ങള്‍. വിദ്യാഭ്യാസത്തിന്‍റെ അലകും പിടിയും മാറ്റിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏതു മള്‍ട്ടി സ്പെഷ്യാലിറ്റിക്കും സ്വാഗതം. രോഗീ പരിചരണത്തിന് ഓരോ ആശുപത്രിയിലും ഒക്കും പോലെ ഫീസീടാക്കാം. മുറി വാടക, ഐ.സി.യു, വെന്‍റിലേറ്റര്‍ മുതലായവയുടെ വാടക കേട്ടാല്‍ ഉടനെ വെന്‍റിലേറ്ററില്‍ കിടക്കേണ്ടതായി വരും. പരിശോധനകളുടെ കാര്യം പറയാനുമില്ല. രോഗമെന്തായാലും ചികിത്സ തുടങ്ങുന്നത് 'ടോട്ടല്‍ സ്ക്കാന്‍" നടത്തിയാണ്. ഒപ്പം എല്ലാവി ധ പരിശോധനയും. രോഗനിര്‍ണ്ണയത്തിന് ഇവയെല്ലാം ആവശ്യമാണെന്നു പറയുമ്പോള്‍ പി ന്നെ, ആര്‍ക്കും എതിര്‍പ്പില്ല.

വന്‍കിട ഡോക്ടറെ കാണാന്‍ ഞെട്ടിക്കുന്ന ഫീസു കൊടുക്കണം. വിദ്യാഭ്യാസത്തില്‍ എത്ര വലിയ പണ്ഡിതന്‍ വന്നാലും വ്യക്തിപരമായ ഫീസു കൊടുക്കാറില്ലല്ലോ.
മെഡിക്കല്‍ മേഖലയില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ഒരു നിയന്ത്രണവുമില്ല. ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റം നല്ലത് നമ്മുടെ നാട്ടില്‍ വരട്ടെ എന്നല്ലേ പറയുന്നത്. വിദ്യാഭ്യാസത്തിലെ സ്വകാര്യതയാണ് എന്നും ആക്രമണവിധേയമാകുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ഇഷ്ടമാണെങ്കിലും പരസ്യമായി അംഗീകാരവും സ്വാഗതവും ഇല്ല.

ഇങ്ങനെ താരതമ്യപ്പെടുത്തിപ്പോയാല്‍ മെഡിക്കല്‍ മേഖല ഒരു പുന്നാരപ്പുത്രന്‍ തന്നെ; ഇതുകണ്ട് വിദ്യാഭ്യാസം മുരണ്ടാല്‍ തട്ടുകൊള്ളും!

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ (1891-1973) : ഒക്‌ടോബര്‍ 16

Top Reader Quiz Phase - 03 [Answer Key]

അവകാശ സംരക്ഷണയാത്രയ്ക്ക്  17-ാം തീയതി തൃശ്ശൂരിൽ സ്വീകരണം

മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു

ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യൻ