![ഗലാത്തിയ - Chapter 5 [3of3]](http://media.assettype.com/sathyadeepam%2F2026-01-28%2Fa6dyfar7%2FLGSqz26pdna-shyiGAL0505.jpg?w=480&auto=format%2Ccompress&fit=max)
![ഗലാത്തിയ - Chapter 5 [3of3]](http://media.assettype.com/sathyadeepam%2F2026-01-28%2Fa6dyfar7%2FLGSqz26pdna-shyiGAL0505.jpg?w=480&auto=format%2Ccompress&fit=max)
എന്ത് ശ്രദ്ധിക്കണമെന്നാണ് പൗലോസ് പറയുന്നത്?
ഗലാത്തിയക്കാര്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങു കയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
എങ്ങിനെ വ്യാപരിക്കണമെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവാനാണ് പറയുന്നത് (5:16)
എന്തിനെ തൃപ്തിപ്പെടുത്തരുത് എന്നാണ് ശ്ലീഹാ പറയുന്നത്?
ജഡമോഹങ്ങളെ
എന്തുകൊണ്ടാണ് ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടു ത്തരുത് എന്ന് പറയുന്നത്?
എന്തെന്നാല്‍ ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ് (5:17)
ആത്മാവിന്റെ അഭിലാഷങ്ങള്‍ എന്തിന് എതിരാണ്?
ജഡത്തിന് എതിരാണ് (5:17)
ആര് തമ്മിലാണ് പരസ്പരം എതിര്‍ക്കുന്നത്?
ജഡമോഹങ്ങളും ആത്മാവും തമ്മില്‍
ജഡമോഹങ്ങളും ആത്മാവും പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ഗലാത്തിയര്‍ക്ക് എന്താണ് സാധിക്കാതെ വരുന്നത്?
ആഗ്രഹിക്കുന്നത് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു (5:17)
അവര്‍ നിയമത്തിന് കീഴില്‍ അല്ലാതാകുന്നത് എപ്പോഴാണ്?
ആത്മാവ് അവരെ നയിക്കുമ്പോള്‍ (5:18)
ജഡത്തിന്റെ വ്യാപാരങ്ങള്‍ എന്തൊക്കെയാണെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
ജഡത്തിന്റെ വ്യാപാരങ്ങള്‍ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശ്യമായ മറ്റ് പ്രവൃത്തികളുമാണ് (5:19-21).
ഈദൃശ്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൗലോസ് ശ്ലീഹാ എന്ത് താക്കീതാണ് നല്കുന്നത്?
അവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല.
ആത്മാവിന്റെ ഫലങ്ങള്‍ എന്തെല്ലാമാണ്?
ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ് (5:22-23).
യേശുക്രിസ്തുവിനുള്ളവര്‍ വികാരങ്ങളോടും മോഹങ്ങളോടും കൂടി എന്തിനെയാണ് ക്രൂശിച്ചിരിക്കുന്നത്?
തങ്ങളുടെ ജഡത്തെ (5:24)
ആരാണ് തങ്ങളുടെ ജഡത്തെ വികാരങ്ങളോടും മോഹങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നത്?
യേശുക്രിസ്തുവിനുള്ളവര്‍.
യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ എപ്രകാരമാണ് ക്രൂശിച്ചിരിക്കുന്നത്?
യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു (5:24)
നമുക്ക് ആത്മാവില്‍ വ്യാപരിക്കാന്‍ സാധിക്കുന്നത് എപ്പോഴാണ്?
നാം ആത്മാവില്‍ ജീവിക്കുമ്പോള്‍ (5:25)
ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരായി എന്തെങ്കിലും നിയമമുണ്ടോ?
ഇല്ല. ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരെ ഒരു നിയമവുമില്ല.
ഒരു നിയമവുമില്ലാത്തത് എന്തിനെതിരെയാണ്?
ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരെ (5:23).
ഗലാത്തിയര്‍ എങ്ങനെയുള്ളവര്‍ ആകാതിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
അവര്‍ പരസ്പരം പ്രകോപി ക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ത്ഥാഭിമാനികളും ആകാതിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്.
പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ത്ഥാഭിമാനികളും ആകാതിരിക്കട്ടെ എന്ന് ആരെക്കുറിച്ചാണ് ശ്ലീഹാ പറയുന്നത്?
ഗലാത്തിയരെക്കുറിച്ച്.