

ഫാ. ഡോൺ മുളവരിക്കൽ
സവിശേഷത:
കേരളത്തിൽ ആദ്യമായി നമ്മുടെ കർത്താവിന്റെ അഞ്ച് തിരുമുറിവുകൾ (പഞ്ചക്ഷതം) ശരീരത്തിൽ ലഭിച്ച വ്യക്തി.
ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക.
കുടുംബങ്ങളുടെ മദ്ധ്യസ്ഥ.
സാഹസികമായ ചില ശൈലികൾ: സ്ത്രീകൾക്ക് വേണ്ടത്ര സ്വാതന്ത്ര്യമില്ലാത്ത കാലഘട്ടത്തിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ പരിശ്രമിച്ചു.
ജാതിയുടെയും നിറത്തിന്റെയും പേരിൽ സമൂഹം മാറ്റിനിർത്തിയവരെ സ്നേഹിച്ച വിശുദ്ധ.
മറ്റുള്ളവർ വിമർശിച്ചപ്പോഴും കുറ്റപ്പെടുത്തിയപ്പോഴും പരിഹസിച്ചപ്പോഴും സ്ഥിരതയോടെ ഈശോയ്യ്ക്കുവേണ്ടി തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു.
ശ്രദ്ധേയമായ സൂക്തം: നിങ്ങൾ നല്ലവരാകാൻ, നിങ്ങളുടെ ഹൃദയം കർത്താവിനു കൊടുക്കുക. പകരം കർത്താവിന്റെ ഹൃദയം ചോദിച്ചു വാങ്ങുക.
അന്തിമവാക്കുകൾ: “പരസ്പരം സ്നേഹിക്കുക, പരസ്പരം സഹായിക്കുക.”
നമുക്കും ചെയ്യാം: ആരൊക്കെ എതിർത്താലും ഈശോ നമ്മുടെ കൂടെയുണ്ടെങ്കിൽ നമുക്കെല്ലാം സാധ്യമാകും എന്ന് ഉറച്ചു വിശ്വസിക്കുക.