നിരീക്ഷണങ്ങള്‍

കാതടപ്പന്‍ സംഗീതം

കാറില്‍ കേറി ഡോറടച്ചാല്‍ ഇറങ്ങുംവരെ പാട്ടു കേള്‍ക്കണം
സദ്യ ഉണ്ണാനിരുന്നാല്‍ ഊണു കഴിയും വരെ മാത്രമല്ല
പരിസരം വിട്ട് പുറത്താകുംവരെ പാട്ടു കേള്‍ക്കണം.
പൊതുസമ്മേളനത്തിനെത്തിയാല്‍ അതിഥികളെത്തുംവരെ പാട്ടു കേള്‍ക്കണം
സ്വസ്ഥമായിത്തിരി നേരമിരിക്കുവാന്‍ പള്ളിയില്‍ കേറി, എങ്കിലും
കൈവിരല്‍ കര്‍ണപുടത്തിലിട്ട് പുറത്തിറങ്ങി; തല സ്വസ്ഥമാകാന്‍.

ഇനിയുമുണ്ടിതുപോലെ എന്നെ ഓടിച്ചു പിടിച്ചിരുത്തി
കേള്‍ക്കെടാ, നിനക്കില്ലേ സംഗീതമാസ്വദിക്കാന്‍ കഴിവ്
എന്നു പറഞ്ഞെന്‍റെ കാതുകളില്‍ അടിച്ചുകേറ്റും ഘോരശബ്ദം!

ധ്യാനകേന്ദ്രത്തിന്‍റെ വണ്ടിയില്‍ കേറിയാല്‍ അവിടെയും പാട്ട്
ഭക്തിഗാനമെന്നു പറഞ്ഞാലും ഉള്ളില്‍ ഭീതി കേറ്റുന്ന ഗര്‍ജ്ജനം!
ഡ്രൈവറോടു ചോദിച്ചു ഞാന്‍ ആ പാട്ടു നിര്‍ത്താമോ?
അച്ചാ, ധ്യാനകേന്ദ്രത്തിലേ- പാട്ടാണ്; അതു കേള്‍ക്കേണ്ടെന്നോ?

എനിക്കു നിന്നെ കേള്‍ക്കാനാണിഷ്ടം
ഇത്തിരിനേരമല്ലേ നമ്മള്‍ ഒരുമിച്ചുണ്ടാകൂ.
പറയൂ, വീട്ടിലാരൊക്കെയുണ്ട്?
നിന്‍റെ വീട്ടിലെ വിശേഷങ്ങളാണ്
എനിക്കിഷ്ടപ്പെട്ട ഗാനം!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം