മനസ്സും ജീവിതവും [കൗണ്‍സിലിംഗ് കോര്‍ണര്‍]

കുട്ടികളിലെ സബ്സ്റ്റന്‍സ് യൂസ് ഡിസോര്‍ഡേഴ്‌സ്

ഡോ. ഫാ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
  • ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

    കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്

    & പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

പത്താം ക്ലാസില്‍ പഠി ക്കുന്ന ജോഫിന്‍ വര്‍ഷത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍, അവന്റെ പെരുമാറ്റ ത്തില്‍ ചില വ്യത്യാസങ്ങള്‍, മാതാ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി, എപ്പോഴും ഉള്‍വലിയുന്ന സ്വഭാവം, വൈകി ഉറങ്ങുന്ന സ്വഭാവം, ഒത്തിരി വൈകി മാത്രം ഉണരുക, പരീക്ഷകള്‍ അടുത്തിട്ടും ഒട്ടും താല്‍പര്യമോ ശ്രദ്ധയോ കാണിക്കാതിരിക്കക, ചെറിയ കാര്യങ്ങള്‍ക്കുപോലും, അകാരണ മായി പൊട്ടിത്തെറിക്കുക, സാധന സാമഗ്രികള്‍ വലിച്ചെറിയുക തുടങ്ങിയ പെരുമാറ്റങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അതുപോലെ ഇടയ്ക്കിടെ അമ്മയോട് പണം ചോദിക്കുക, കൊടുത്തി ല്ലെങ്കില്‍ വളരെ വൈകാരികമായി പ്രതികരിക്കുക, അങ്ങനെ മാതാപിതാ ക്കള്‍ ഒരു രാത്രി ജോഫിനെ നിരീക്ഷിച്ചപ്പോള്‍ കാണുന്നത്, ഒരു കവറില്‍ വൈറ്റ്‌നര്‍ ഒഴിച്ച് അതില്‍ മുഖം വച്ച് ശ്വസിക്കുന്നതാണ്. ഇത്തരം ഒരു സന്ദര്‍ഭത്തിലാണ് മാതാപിതാക്കള്‍ കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്ത് എത്തിക്കുന്നത്.

മയക്കരുമരുന്ന് ആസക്തി ഒരു വ്യക്തിയുടെ തലച്ചോറിനെയും, സ്വഭാവത്തെയും ബാധിക്കുകയും നിയമവിരുദ്ധമായ മയക്കുമരുന്നിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി പാദര്‍ത്ഥ ങ്ങള്‍ ഹാന്‍സ്, സിഗരറ്റ്, കഞ്ചാവ്, മദ്യം, വേദനസംഹാരി മരുന്നുകള്‍, ഉറക്കഗുളികകള്‍, വൈറ്റ്‌നര്‍, ഗം, പെയിന്റ് തുടങ്ങിയവയാണ്.

ലക്ഷണങ്ങള്‍

മാനസികാവസ്ഥയിലും സ്വഭാവ ത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, വ്യത്യസ്ത തരത്തിലുള്ള ശാരീരികാ സ്വസ്ഥതകള്‍ കാണിക്കുന്നു. ചെറിയ മയക്കങ്ങള്‍ അല്ലെങ്കില്‍ ഉറക്കമില്ലായ്മ കാണിക്കുന്നു. പണത്തിന് വര്‍ദ്ധിച്ചു വരുന്ന ആവശ്യവും അതിനെതുടര്‍ന്ന് മോഷണശ്രമവും പ്രകടിപ്പിക്കുന്നു. കുട്ടികള്‍ പുതിയ കൂട്ടുകെട്ട് സൃഷ്ടിക്കുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമുള്ള താല്പര്യവും ശ്രദ്ധയും കുറയുക, സിറിഞ്ച്, സിഗററ്റ് മുതലായവ കൈവശം സൂക്ഷിക്കുക, കൃത്യനിഷ്ഠ യില്ലായ്മയും അമിതമായ ദേഷ്യവും വിദ്വേഷപൂര്‍ണ്ണമായ പെരുമാറ്റവും കാണിക്കുക. പലപ്പോഴും ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്ന കുട്ടികള്‍, സംശയാസ്പദമായ രീതി യിലുള്ള പെരുമാറ്റം കാണിക്കുന്നു, ഇത്തരക്കാര്‍ ഏകാന്തത ഇഷ്ടപ്പെടുന്നു, കതകടച്ച് മുറിയില്‍തന്നെ ഇരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു.

കാരണങ്ങള്‍

സമപ്രായക്കാരായ കുട്ടികളുടെ പ്രലോഭനങ്ങളും നിര്‍ബന്ധവും, ലഹരിവസ്തു എന്താണെന്നറിയുവാനുള്ള ആകാംക്ഷയും, മാനസിക പ്രയാസങ്ങളും പലപ്പോഴും കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്നു. അനുകരണഭ്രമം, കുടുംബ ബന്ധങ്ങളിലെ വിള്ളല്‍, ലഹരി വസ്തു ക്കളുടെ സംലഭ്യതയും കാരണമാകു ന്നുണ്ട്. തന്റെ ചിന്താശേഷി വളരുമെന്ന മിഥ്യാ ധാരണ കുട്ടികളില്‍ പലപ്പോഴും ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നുണ്ട്.

ലഹരി വിമുക്തി - മനഃശാസ്ത്ര സമീപനങ്ങള്‍

ലഹരിക്ക് അടിമയാകുന്ന കുട്ടികള്‍ക്ക് ചികിത്സ ആവശ്യമാണെന്ന് മാതാപിതാ ക്കളെ പ്രത്യേകം ബോധ്യപ്പെടുത്തണം. ഇവിടെ ലഹരിവിമോചന ചികിത്സ യ്ക്കായി പ്രത്യേകം പരിശീലനം ലഭിച്ച മാനസികാരോഗ്യ ചികിത്സകരെ സമീപി ക്കേണ്ടതാണ്. ലഹരിക്കടിമപ്പെടുന്നത് ഒരു രോഗാവസ്ഥതന്നെയാണെന്ന് മനസ്സിലാക്കി കൊടുക്കുകയും ചികിത്സ എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍, പഠന ത്തിലെ പിന്നോക്കാവസ്ഥ ചില കുട്ടികളെ ലഹരിയില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്.

ഇത്തരം അവസ്ഥകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ അവരെ ശ്രദ്ധിക്കുകയും മൂല്യങ്ങളും, നല്ല ബന്ധങ്ങളും വളര്‍ത്തിക്കൊണ്ടു വരാന്‍ പ്രാപ്തരാക്കുകയും വേണം. കുടുംബ പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടാതെ മാതൃക യാകുന്നത് കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായകരമാണ്. സൈക്കോളജിസ്റ്റിന്റെ കീഴില്‍ മോട്ടിവേഷ ണല്‍ ഇന്‍ഹാന്‍സ്‌മെന്റ് തെറാപ്പി, കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, ഫാമിലി ബേസ്ഡ് തെറാപ്പികള്‍ എന്നിവ വളരെ പ്രയോജനപ്പെടുന്നു.

മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്മാര്‍

സഭയില്‍ ഇരകള്‍ക്കു നീതി?

കൊച്ചിയിലെ കപ്പലൊച്ചകള്‍ [25]

യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ്

'വോട്ടുനോക്കി യന്ത്ര'വുമായി സര്‍ക്കാര്‍, 'ചിന്താവിഷ്ടരായ ശ്യാമള'ന്മാരായി ജനം