ചിന്താജാലകം

ദേശീയതയ്ക്കതീതമായി വളരുന്ന സ്‌നേഹം

പോള്‍ തേലക്കാട്ട്‌

ക്രൈസ്തവ വിശ്വാസത്തിന്റെ തനിമ വെളിവാകുന്നത് അതിന്റെ കുരിശടയാളത്തിലാണ്. മനുഷ്യന്റെ വിമുക്തി അഥവാ പ്രബുദ്ധത ജീവിത സഹനം അനിവാര്യമാകുന്നുവെന്നതാണ് ഈ തനിമയുടെ പ്രസക്തി. കുരിശിലാണ് രക്ഷ എന്നതുകൊണ്ട് അനാവശ്യസഹനത്തിലേക്ക് എടുത്തു ചാടുന്ന മനഃശാസ്ത്ര വൈകല്യമല്ല അര്‍ഥമാക്കുന്നത്. ഏതു ജീവിതവും അര്‍ഥവത്താകുന്നത് അതു വ്യാകരണ ബന്ധിയാകുമ്പോഴാണ്. ജീവിതത്തിനു ലക്ഷ്യവും മാര്‍ഗവും നിശ്ച യിക്കുമ്പോള്‍ സ്വാഭാവികമായി വരുന്ന അച്ചടക്കമാണ് ജീവിതവ്യാകരണം. ജീവിതത്തിനുള്ളില്‍ കാമത്തിന്റെ പാലാഴി ഒഴുകുന്നുണ്ട്.

കാമം കടഞ്ഞ് സ്‌നേഹമുണ്ടാക്കുമ്പോള്‍ അതില്‍ പ്രതിസന്ധികളും വൈരു ദ്ധ്യങ്ങളും ഉണ്ടാകും. യേശു കൊല്ലപ്പെട്ടു. തന്റെ കാഴ്ചപ്പാടുകളും അതിന്റെ ഭാഷണങ്ങളും ഭൂരിപക്ഷ മതത്തിനും ഭരണകൂടത്തിനും എതിരായി എന്ന ആരോപണത്തിലാണ് രാജാധിപന്‍ കുരിശില്‍ തറച്ചുകൊല്ലാന്‍ വിധിച്ചത്. അങ്ങനെ കൊല്ലപ്പെട്ടവന്റെ ജീവിതവീക്ഷണം ദൈവികവും വിശ്വാസവുമായി കാണുമ്പോള്‍ അവന്റെ "കുറ്റകൃത്യം" ഭക്തിയായും ധര്‍മ്മമായും മനസ്സിലാക്കപ്പെടും.

ക്രൈസ്തവ വിശ്വാസത്തിന്റെ തനിമ വെളിവാകുന്നത് അതിന്റെ കുരിശടയാളത്തിലാണ്.

യേശുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടില്‍ ആഥന്‍സില്‍ അരങ്ങേറിയ സോഫോ ക്ലീസിന്റെ നാടകമാണ് "ആന്റിഗണി." ഈ നാടകം ആഥന്‍സില്‍ 32 തവണ യാണ് ആവര്‍ത്തിച്ച് അരങ്ങേറിയത്. ഈ നാടകത്തിന്റെ മുഖ്യകഥാപാത്ര മാകുന്നത് ഈഡിപ്പസിന്റെ മകളായ ആന്റിഗണി എന്ന യുവതിയാണ്. ഒരു സ്ത്രീയെ മുഖ്യകഥാപാത്രമാക്കുന്ന നാടകം തന്നെ അന്നു വളരെ വിചിത്രമാണ്. തങ്ങളുടെ പിതാവിന്റെ രാജ്യത്തിന്റെ ഭരണാവകാശത്തിന്റെ പേരില്‍ ഈഡിപ്പ സിന്റെ രണ്ട് ആണ്‍മക്കളും തമ്മില്‍ നടന്ന വിവാദത്തിലും അതില്‍ രണ്ടുപേരും പരസ്പരം യുദ്ധംവെട്ടിയും മരിക്കുമ്പോൾ ഒരാള്‍ രാജസ്‌നേഹിയും അപരന്‍ രാജ്യദ്രോഹിയുമായി മുദ്രകുത്തപ്പെടുന്നു.

അങ്ങനെ ഒരുവന്റെ ശവം രാജകീയ മായി അടക്കി, മറ്റവന്റെ ശവം കാട്ടിലേക്ക് വലിച്ചറിഞ്ഞു. ഇവിടെയാണ് ആന്റി ഗണി തന്റെ അമ്മയുടെ സഹോദരനായ ക്രെയോണ്‍ രാജാവുമായി വിഘടിക്കു ന്നത്. അവള്‍ക്കു രണ്ടു സഹോദരന്മാരും തന്റേതാണ്, രണ്ടു പേരെയും മാന്യ മായി അടക്കണം. ഒരു ശവസംസ്‌കാര പ്രശ്‌നമാണ് ലോകത്തെ അമ്പരിപ്പിച്ച നാടകമായി മാറിയത്. തന്റെ സഹോദരന്റെ ശവമടക്കാനുള്ള സ്വാഭാവിക സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അവള്‍ കേഴുന്നതും ആ കടമ തന്റെ ആന്തരി കതയിലെ ദൈവികശക്തി (deinon) യുടെ ദൈവനിയമമാണെന്നും അതിനു വേണ്ടി "എന്തും സഹിക്കും" എന്നുമാണ് അവളുടെ നിലപാട്.

എന്നാല്‍ ക്രെയോണ്‍ രാജാവ് രാജ്യത്തിനെതിരായ കലാപത്തിനിറങ്ങി രാജ്യദ്രോഹം ചെയ്തവനെ മാനിക്കാനാകില്ല എന്ന ഉറച്ച നിലപാടിലാണ്. തന്റെ മകന്റെ ഭാര്യയാകാനുള്ളവളായാലും "സ്വന്തം മാതൃരാജ്യത്തിനെതിരായി ഒരു സുഹൃത്ത് ഉണ്ടാകുന്നവളെ" ഒരിടത്തും ഉള്‍ക്കൊള്ളാനാവില്ല എന്നതാണ് രാജാവിന്റെ വിധി. മാതൃരാജ്യസ്‌നേഹത്തിനേക്കാള്‍ വലിയ സൗഹൃദം ഒന്നി നോടും പാടില്ല എന്ന ശാഠ്യത്തിലാണ് അവൾ വിഘടനത്തിന്റെ മരണത്തി ലേക്കും "ഭക്തിയുടെ കുറ്റകൃത്യ"ത്തിലേക്കും നീങ്ങുന്നത്.

ഗ്രീക്ക് പുരാണത്തിന്റെ അവ്യക്തതകളില്‍ ആണ്ടുകിടക്കുന്ന ഈ കഥ "സമകാലിക സംഭവങ്ങള്‍ക്ക് പ്രവാചക സൂചന നല്കുന്നു." ഏറെ ശ്രേഷ്ഠമായി ഹേഗല്‍ പരിഗണിച്ച ഈ കഥയിലെ സംഘട്ടനത്തില്‍ "ഞാന്‍ യോദ്ധാവും യുദ്ധവുമാണ്" എന്ന് എഴുതി. ഈ നാടകം മനുഷ്യന്റെ ആത്മാവബോധത്തിന്റെ നാടകമാണ് - അതു ധര്‍മ്മജീവിതത്തിന്റെ വെളിപാടാണ്. സോഫോക്ലീസിന്റെ ഈഡിപ്പസ് നാടകം ഒരുവന്റെ അബോധജീവിതത്തെക്കുറിച്ചാണ്. സഹോദ രന്റെ ശവമടക്കാനുള്ള വിളി വരുന്നത് പുറത്തു നിന്നല്ല, അകത്തുനിന്നാണ്. ആ ധര്‍മ്മം ദൈവികതയുടെ സാമീപ്യത്തിന്റെയാണ് എന്ന് ഹേഗല്‍ എഴുതി "മനു ഷ്യനിയമം പുരുഷന്റെ നിയമമാണ്. ദൈവികനിയമം സ്ത്രീയുടെ നിയമമാണ്. അത് ഒളിഞ്ഞിരിക്കുന്നു. അതു പ്രത്യക്ഷങ്ങളുടെ ലോകത്തില്‍ ശരീരമെടുത്തു കാണപ്പെടുന്നില്ല. എന്നാല്‍ അതാണ് പുരുഷന്മാരെ ഉണ്ടാക്കുന്നത്."

ദരീദയുടെ വീക്ഷണത്തില്‍ ചരിത്രത്തില്‍ മാത്രമുണ്ടാകുന്നതാണ് ഈ സംഘട്ടനം. ദൈവത്തിന്റെ സ്വയം വിഭജനമാണ് വ്യക്തമാകുന്നത്. സ്ത്രീക്കു മാത്രം കഴിയുന്നതാണ് സ്വന്തം ശരീരം വിഭജിച്ചു മറ്റൊരുവനെ സൃഷ്ടിക്കാനുള്ള കഴിവ്. ആന്റിഗണി ഈഡിപ്പസിനു മുകളില്‍ നില്‍ക്കുന്നു. അവള്‍ മരിച്ചവരു മായും ബന്ധത്തിലാണ്. അവള്‍ പറഞ്ഞു, "എന്റേതായവരെ എന്നില്‍ നിന്നക റ്റാന്‍ അയാള്‍ക്കു കഴിയില്ല." മരിച്ചവരോടുള്ള ഉത്തരവാദിത്വം ഓര്‍മ്മയുടെയും പ്രതീക്ഷയുടേയും വിഷയമാണ്. ക്രെയോണ്‍ പഞ്ഞു, "മരണം ശത്രുവിനെ മിത്രമാക്കുന്നില്ല."

ആന്റിഗണി പറഞ്ഞു, "എന്റെ സ്വഭാവം പരസ്പര സ്‌നേഹത്തിന്റെയാണ്, വെറുപ്പിന്റെയല്ല."

രാജാവിന്റെ മറുപടി, "എന്നാല്‍ മരിക്ക്. നിനക്ക് നിര്‍ബന്ധമാണെങ്കില്‍ മരിച്ച് സ്‌നേഹിക്ക്. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു സ്ത്രീക്കും എന്നെ ഭരിക്കാ നാവില്ല." ജീവിക്കുന്നവരുടെ ഇടയില്‍ സ്‌നേഹം വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നില്ല. സ്‌നേഹം വ്യത്യാസങ്ങള്‍ നിർമ്മാർജനം ചെയ്യുന്നു. വെറുപ്പാണ് നിരന്തരം വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത്. "മനുഷ്യനോളം അദ്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല" എന്ന് സോഫോക്ലീസ് ഈ നാടകത്തില്‍ എഴുതി. ഉന്നതമായ അദ്ഭു തത്തിന്റെ ധര്‍മ്മം ദൈവികശക്തിയുടെ അടുപ്പത്തിലാണ് സംഭവിക്കുന്നത്. നാം ജീവിക്കുന്ന ആത്യന്തിക സത്യത്തിലേക്കുള്ള അന്വേഷണവും അതിന്റെ വെളിച്ചമാകലും ഇതില്‍ കൂടുതല്‍ വ്യക്തമാക്കാനാവുമോ? മരിച്ചവരോടുള്ള കടപ്പാടിന്റെ ശവകുടീരം മരിച്ചവരെ ഓര്‍മ്മിച്ചും അവരോടു ക്ഷമിച്ചും, നടത്തുന്ന പൂര്‍ത്തീകരിക്കാത്ത തുടര്‍ക്കഥയാണ്.

വിശുദ്ധ തെയോഫെയിന്‍സ് (817) : മാര്‍ച്ച് 12

വി. യോഹന്നാൻ [ആമുഖം]

ലോകത്തിലെ ഏറ്റവും പ്രായമേറിയ വൈദികനു മാര്‍പാപ്പയുടെ പിറന്നാളാശംസ

യുദ്ധം നിര്‍ത്തണമെന്ന് ലോകമെങ്ങുമുള്ള മെത്രാന്‍ സംഘങ്ങള്‍

സി. റാണി മരിയയുടെ ജീവചരിത്ര സിനിമ സ്പെയിനിലെ 40-ൽപ്പരം തിയേറ്ററുകളിൽ