ചിന്താജാലകം

കൗശലം വാഴുന്ന കാലം

പോള്‍ തേലക്കാട്ട്‌
മനുഷ്യന് അവന്റെ ഭൂതകാലത്തെ വിധിക്കാതെ ജീവിക്കാനാകില്ല. അതുപോലെ അവന്റെ ഭാവിയെ നോക്കി നിലപാടുകളും ആഭിമുഖ്യങ്ങളും പുലർത്താതിരിക്കാനുമാവില്ല.

നാസ്സികൾ ജർമ്മനിയിൽ 60 ലക്ഷം യഹൂദരെ കൊന്നതിന്റെ ആഖ്യാനമെഴുതിയ അമേരിക്കൻ യഹൂദനായ റിച്ചാർഡ് റൂബൻസ്റ്റെയിൻ വിശേഷിപ്പിച്ചത് “ചരിത്രത്തിന്റെ കൗശലം” എന്നാണ്. അദ്ദേഹം എഴുതി, “അടിമത്തം പതിനെട്ട്-പത്തൊമ്പ താം നൂറ്റാണ്ടുകളിൽ പേടിസ്വപ്നമായിരുന്നെങ്കിൽ അവിഷുറ്റ്സിൽ നടന്ന ഭീകരത അതിന്റെ തുടർച്ച മാത്രമാണ്.” ഒരു വലിയ വിഭാഗം ജനതയെ വ്യവസ്ഥാപിതമായി പീഡിപ്പിച്ചു കൊന്നതു കൗശല ത്തിന്റെ നടത്തിപ്പിന്റെ കഥയായിരുന്നു. ചരിത്രത്തിന്റെ തത്വചിന്ത കൻ എന്ന് അറിയപ്പെടുന്ന ഫ്രെഡറിക് ഹേഗലും (1770-1831) അതിനുശേഷം കമ്മ്യൂണിസത്തിന്റ ചരിത്രത്തിൽ മാർക്സും (1818-1883) ചരിത്രം രചിച്ചതു ഈ കൗശലത്തിലാണ്. ഹേഗലിനെ സം ബന്ധിച്ചിടത്തോളം ചരിത്രം നയിക്കുന്നതു യുക്തിയാണ്. ചരിത്ര ത്തിൽ അന്തർയമിയായിരിക്കുന്ന വൈരുദ്ധ്യാധിഷ്ഠിത യുക്തി. ചരിത്രത്തിന്റെ ഗതി ഹേഗലിനു പാമ്പിഴയുന്നതുപോലെയല്ല, തവള ചാടുന്നതുപോലെ വിപ്ലവങ്ങളിലൂടെയാണ്. ആ വിപ്ലവ ങ്ങൾ നടക്കുന്നതു ചരിത്രത്തിൽ സംജാതമാകുന്ന വൈരുദ്ധ്യങ്ങ ളിലൂടെയാണ്. ഈ വിധമുള്ള ചരിത്ര സംഘട്ടനങ്ങളിൽ ഏറെ പ്രധാനമായി ഹേഗൽ കാണുന്നതു സമുദായ ചിന്തയാണ് (Volksgeist). ലോകചരിത്രം സമുദായയുക്തികളുടെ സംഘട്ടനകഥയാണ്.

ഹേഗൽ എഴുതി “വികാരമില്ലാതെ മഹത്തായ ഒന്നും ലോക ത്തിൽ സംഭവിക്കുന്നില്ല.” ഈ വികാരം സമുദായത്തിന്റെ സംഘാ തമായ സ്വകാര്യ താത്പര്യമാണ്. സംഘാതതാത്പര്യങ്ങളുടെ സംഘടനാവികാരമാണ് ചരിത്രം സൃഷ്ടിക്കുന്നത്. ഹേഗലിന്. ഇതു ബോധരഹിതമായ ഉപകരണങ്ങളും ഇന്ദ്രിയങ്ങളുമാകുന്നു. യുക്തിയുടെ ഈ സ്വകാര്യകൗശലം പരാജയത്തിനും സഹന ത്തിനും കാരണമാകും. സംഘാതഭാഷണങ്ങളുടെ സമരകഥക ളായി മാറുന്നതു യുദ്ധ കഥകളാണ്. ഹേഗൽ യുദ്ധ പ്രിയനായി രുന്നു. കടൽത്തിരകൾ തീരത്തെ ശുദ്ധമാക്കുന്നതുപോലെ യുദ്ധ ങ്ങൾ ചരിത്രത്തിൽ ശുദ്ധീകരണം നടത്തുന്നുപോലും! ഹേഗൽ എഴുതി, “സീസറിനു അറിയാമായിരുന്നു റോമൻ റിപ്പബ്ലിക്ക് ഒരു നുണയാണ് എന്ന്”. എങ്കിലും തന്റെ നിലനില്പിനും സുരക്ഷിതത്വ ത്തിനും വേണ്ടി അയാൾ യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ ശത്രു ക്കൾ അദ്ദേഹത്തിന്റെ താല്പര്യങ്ങളെ വ്യക്തിപരമായ താത്പര്യ ങ്ങളായി കണ്ടു. എന്നാൽ സീസറിന്റെ മരണത്തോടെ ഒരു വ്യക്തിക്കേ റോമാസാമ്രാജ്യം ഭരിക്കാനാവൂ എന്നു തെളിഞ്ഞു എന്ന് ഹേഗൽ പറയുന്നു. വലിയ ആളുകൾ ചരിത്രത്തിന്റെ ഗതിയോ അതിന്റെ പൂർണ്ണകഥയോ അറിയാതെയാണ് അതിനുവേണ്ടി യുദ്ധം വെട്ടുന്നത്. അവർ അതു ഭാഗികമാത്രമായി മനസ്സിലാക്കുന്നവരാണ്. മഹാനായ അലക്സാണ്ടറുടേയും സീസർമാരുടെയും കഥകൾ ഹേഗൽ അങ്ങനെ കാണുന്നു.

തങ്ങൾ ആര്യന്മാരാണ് എന്ന അവകാശവാദത്തിൽ ജർമ്മനി യിൽ അധികാരത്തിൽ വന്നവർ അനര്യരായിരുന്നവരെ അടിമ കളാക്കുക മാത്രമല്ല അവരെ കൂട്ടക്കൊല നടത്തി. ഇവിടെയും അടിമ-ഉടമ വ്യവസ്ഥിതിയാണ് സംജാതമാകുന്നത്. അടിമ ആഗ്ര ഹിക്കുന്നതു സ്വാതന്ത്ര്യമല്ല, ഉടമയാകാനാണ്. അതുകൊണ്ട് ഈ വ്യവസ്ഥിതി മാറുന്നില്ല. ഈ വ്യവസ്ഥയിൽ നാസ്സികളുടെ കൊല പാതക രാഷ്ട്രീയം വിജയിച്ചതിനു കാരണമായ റൂബെസ്റ്റൈയിൻ പറഞ്ഞുവയ്ക്കുന്നത് ഉദ്യോഗസ്ഥ ഭരണ സംവിധാനത്തിന്റെ ആധി പത്യമാണ്. ജർമ്മനിയിൽ ബ്യൂറോക്രസിയുടെ പരിപൂർണ്ണ ആധി പത്യത്തിലാണ് കൊലപാതകത്തിന്റെ ഗ്യാസ് ചേമ്പറുകൾ കാര്യ ക്ഷമമായി പ്രവർത്തിച്ചത്.

കൊലപാതകരാഷ്ട്രീയം വിജയകരമായി നടത്തിയ ബ്യൂറോ ക്രസി അതിനു യഹൂദ സംഘടനകളുടെയും അതിന്റെ നേതാക്ക ളുടെയും പൂർണ്ണമായ പിൻതുണയും സഹകരണവും ഉറപ്പാക്കിയി രുന്നു. ജർമ്മൻ ബ്യൂറോക്രസി ജർമ്മനിയിലും പുറത്തും യഹൂദ രുടെ എല്ലാ വിവരങ്ങളും ശേഖരിച്ചതു അവരുടെ യഹൂദ സംഘ ടനകളിലൂടെയായിരുന്നു. യഹൂദരെ നാടു കടത്താനും കൂട്ടമായി കൊല്ലാനും എല്ലാവിധ സഹായസഹകരണങ്ങളും നടത്തിക്കൊ ടുത്തതു യഹൂദ സംഘടനകളുടെ നേതാക്കൾ തന്നെയായിരുന്നു. കുഞ്ഞാടുകളെപ്പോലെ അവർ കൊലക്കളത്തിലേക്കു നീങ്ങി, അവരോ അവരെ നയിച്ചവരോ അറിഞ്ഞില്ലാ കൊലയുടെ കഥ.

സീറോ മലബാർ സഭയിൽ ഒരു വ്യാഴവട്ടക്കാലം നടന്നതും ഇതുപോലൊരു സമുദായ വികാരത്തിന്റെ ആധിപത്യത്തിനു വേണ്ടിയുള്ള കൗശലബുദ്ധിയുടെ ചരിത്രമായിരുന്നു എന്നു തോ ന്നിപ്പോകുന്നു. ആ കൗശലം ഒരു യുദ്ധത്തിന്റെ ആധിപത്യതേരോട്ടമായിരുന്നു. എല്ലാ ധർമ്മശാസ്ത്രങ്ങൾക്കും അവധികൊടുത്തുള്ള കൗശലതന്ത്രങ്ങളുടെ പ്രയോഗങ്ങൾ. ഇവിടെയും അതിന്റെ ഉപകരണമാക്കിയതു ബ്യൂറോക്രസിയെന്ന ഭരണയന്ത്രത്തിന്റെ നിർവികാരമായ അക്രമത്തിന്റെ ആധിപത്യനീക്കങ്ങളായിരുന്നു; അതിനു പൂർണ്ണ പിൻതുണ നല്കി ഒരു മുഖ്യമന്ത്രിയുമുണ്ടായിരുന്നു. അങ്ങനെ അതൊരു വർഗസംഘട്ടന സ്വഭാവം സ്വീകരിച്ചു.

ചരിത്രം സമുദായങ്ങളുടെ കൗശലകളിയായി ഹേഗൽ നിർവചിച്ചത് ഒരു അന്ധവിശ്വാസമാണ്. മനുഷ്യന് അവന്റെ ഭൂതകാലത്തെ വിധിക്കാതെ ജീവിക്കാനാകില്ല. അതുപോലെ അവന്റെ ഭാവിയെ നോക്കി നിലപാടുകളും ആഭിമുഖ്യങ്ങളും പുലർത്താ തിരിക്കാനുമാവില്ല. ഈ ഉത്തരവാദിത്വബോധം മനുഷ്യനുള്ളിടത്തോളം “ഇതൊന്നും എന്നെ ബാധിക്കുന്നതല്ല” എന്നു പറഞ്ഞു ധർമ്മത്തിൽ നിന്നൊഴിയാൻ ബോധത്തിൽ ജീവിക്കുന്ന മനുഷ്യർക്കു കഴിയില്ല.

ബ്രദർ

ശതാബ്ദിനിറവിലും സത്യദീപം മുത്തശ്ശിയുടെ കുതിപ്പ്

ദേവാലയ സംഗീത പരിപാടികൾക്ക് കാലാനുസൃത മാറ്റം അനിവാര്യം

പ്രോ-ലൈഫ് ടീച്ചേഴ്‌സ് സെമിനാര്‍

11-ാത് സംസ്ഥാന സോഷ്യൽ വർക്ക് കോൺഗ്രസ് കൊല്ലത്ത്, ക്യാപ്‌സ് സോഷ്യൽ വർക്ക് അവാർഡ് 2026 അപേക്ഷകൾ ക്ഷണിച്ചു