യൂറോപ്പിന്റെ സംസ്‌കാരം ഉണ്ടാക്കിയതു രണ്ടു ശ്രോതസ്സുകളാണ്, സുവിശേഷ ങ്ങളുടെ ബൈബിളും ഗ്രീക്കു സാഹിത്യവും. യൂറോപ്പിലെ വിദ്യാഭ്യാസത്തിന്റെ മുഖ്യ അടിസ്ഥാനമായത് ഹോമറിന്റെ മഹാകാവ്യങ്ങളാണ്. ഇലിയഡ് എന്നതു ട്രോജന്‍ നഗരത്തിന്റെ ഒരു പേരാണ്. ആ മഹാകാവ്യത്തിന്റെ പ്രമേയം ട്രോജന്‍ യുദ്ധമാണ്. പത്തു വര്‍ഷങ്ങള്‍ യുദ്ധം വെട്ടിയിട്ടും ഗ്രീക്കുകാര്‍ക്ക് ട്രോയി നഗരത്തില്‍ പ്രവേശി ക്കാനായില്ല. ട്രോജന്‍ കുതിരയുടെ നേര്‍ച്ചയുടെ വഞ്ചനയിലൂടെ മാത്രമാണ് അവര്‍ നഗരത്തില്‍ കടന്നത്. ആ കാപട്യത്തിന്റെ ബുദ്ധി യൂളിസ്സിസിന്റെയായിരുന്നു. ഒഡീസ്സി എന്ന രണ്ടാമത്തെ മഹാകാവ്യം യൂളിസ്സിസിന്റെ സ്വന്തം നാട്ടിലേക്കുള്ള മടക്കയാത്ര യുടെ കഥയാണ്.
ട്രോജന്‍ യുദ്ധത്തിന്റെ കഥയിലെ പ്രധാന യുദ്ധവീരന്‍ അക്കില്ലസ്സാണ്. യുദ്ധത്തി നിറങ്ങാന്‍ വിമുഖനായിരുന്നു അദ്ദേഹം. പത്രോക്കുലസിന്റെ വലിയ പ്രേരണയു ണ്ടായിട്ടും അദ്ദേഹം യുദ്ധത്തിനിറങ്ങിയില്ല. പക്ഷെ, അക്കില്ലസിന്റെ പടച്ചട്ടയണിഞ്ഞ് യുദ്ധത്തിനിറങ്ങാന്‍ അക്കില്ലസ് പത്രോക്കുലസിനെ അനുവദിച്ചു. എന്നാല്‍ പത്രോ ക്കുലസിനെ ട്രോജന്‍ രാജകുമാരന്‍ ഹെക്റ്റര്‍ വധിച്ചു. സ്വന്തം സുഹൃത്ത് കൊല്ലപ്പെട്ട പ്പോള്‍ കലിതുള്ളി അക്കില്ലസ് യുദ്ധത്തിനിറങ്ങി രക്തപ്പുഴ സൃഷ്ടിച്ചു. പത്രോക്കുല സിന്റെ ചിതയിലേക്കു 12 ട്രോജന്‍ യുവാക്കന്മാരുടെ തലവെട്ടിയെറിഞ്ഞ അക്കില്ലസ് ഹെക്റ്ററിനോട് ഏറ്റുമുട്ടി അയാളെ കൊന്നു. ഹെക്റ്ററിന്റെ ശവം സ്വന്തം രഥത്തില്‍ കെട്ടിയിട്ട് അയാള്‍ ട്രോജന്‍ നഗരം പലവട്ടം ചുറ്റി. പത്രോക്കുലസിന്റെ ചിതയ്ക്കു ചുറ്റും അയാള്‍ രഥമോടിച്ചു.
കോപത്തിന്റെ കൊലയുടെ വിളയാട്ടം നടത്തിയ കണ്ണുകളില്‍ കണ്ണീര്‍ നിറയുന്ന മനുഷ്യത്വം ഉയിര്‍ത്തെഴുന്നേല്ക്കുന്നു. കണ്ണുകള്‍ കാണാന്‍ മാത്രമല്ല, കരയാനുമാണ്. കരയുന്ന കണ്ണുകളാണ് സത്യം കാണുന്നത്.
അയാള്‍ സന്ധ്യയ്ക്കു സ്വന്തം കൂടാരത്തിലേക്ക് മടങ്ങി. അപ്പോള്‍ ആരും കാണാതെ തന്റെ വിശ്വസ്ത വേലക്കാരനുമൊത്തു ട്രോജന്‍ രാജാവും ഹെക്റ്ററിന്റെ പിതാവുമായ പ്രിയാം അക്കില്ലസിന്റെ കൂടാരത്തില്‍ പ്രവേശിച്ചു. അയാള്‍ അക്കില്ലസിന്റെ കാലില്‍ കെട്ടിപ്പിടിച്ച് അക്കില്ലസിനോട് ശാന്തമായി പറഞ്ഞു, “അക്കില്ലസ് എന്റെ കണ്ണുകളി ലേക്കു നോക്കൂ. നിന്റെ പിതാവിനെ ഓര്‍മ്മിക്കുക, അദ്ദേഹത്തിനും സ്വന്തം മകന്‍ നഷ്ടപ്പെടും.” അക്കില്ലസ് അതീവ ആശ്ചര്യത്തോടെ അയാളുടെ കണ്ണുകളിലേക്കു നോക്കി. ശത്രുവിന്റെ കണ്ണുകള്‍, അയാള്‍ സ്വന്തം പിതാവിനെ ഓര്‍ത്തു. താനും മരിക്കുമെന്നും അറിഞ്ഞു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പ്രിയാം പിന്നെയും പതുക്കെ പറഞ്ഞു, “ലോകത്തില്‍ ആരും ചെയ്യാത്തതു ഞാന്‍ ചെയ്യുന്നു. സ്വന്തം മകനെ കൊന്നവന്റെ കൈകള്‍ ചുംബിക്കുന്നു.” പ്രിയാം അക്കില്ലസിന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു, ‘എന്റെ മകന്റെ ശവം വിട്ടുതരിക.’ അക്കില്ലസിന്റെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ രണ്ടുപേരും നിശ്ശബ്ദരായി കരഞ്ഞു.
“മനുഷ്യരായ നമ്മുടെ ഭാഗധേയമാണ് സഹനം. സന്തോഷം നമുക്കുള്ളതല്ല, അതു ദൈവങ്ങള്‍ക്കുള്ളതാണ്.” കരഞ്ഞു തളര്‍ന്ന അക്കില്ലസിനു വിശപ്പറിഞ്ഞു. അയാള്‍ പ്രിയാമിന് ആഹാരം വിളമ്പി. അവര്‍ ഒന്നിച്ച് ആഹാരം കഴിച്ചു. അയാള്‍ പ്രിയാമിന് ഉറങ്ങാന്‍ കിടക്ക വിരിച്ചു. ഹെക്റ്ററിന്റെ ശവം അവന്റെ പിതാവിനു കൊടു ക്കാനും അവന്റെ ശവദാഹം നടത്താനും അക്കില്ലസ് മുതിര്‍ന്നു.
ഇലിയഡിന്റെ 24-ാം പുസ്തകത്തിന്റെ ഉള്ളടക്കമാണ് പ്രതിപാദിച്ചത്. ഒരു ഭീകര യുദ്ധത്തിന്റെ കഥയുടെ സമാപനത്തിലാണ് ഇത്. ഗ്രീക്കുകാരനായ ഹോമര്‍ ക്രിസ്തു വിനു മുമ്പ് 750 - 700 കാലഘട്ടത്തിലാണ് ഈ മഹാകാവ്യം രചിച്ചത് എന്നു പറയപ്പെ ടുന്നു. ഇതു ചരിത്രമാണോ സങ്കല്പമാണോ? ചരിത്രത്തിന്റെ ഒരു ഭീകരദുരന്തത്തിന്റെ കഥയാണ്, തലമുറകളിലൂടെയുണ്ടായ ഓര്‍മ്മകളാണ് ഹോമര്‍ എഴുതിയത്. ക്രിസ്തു വിനു മുമ്പ് 1100 - 900 കാലഘട്ടത്തില്‍ ഒരു നഗരദുരന്തത്തിന്റെ ഭീകരകഥയാണ് തലമുറകള്‍ ഓര്‍മ്മിക്കുന്നത്. എന്തിനായിരുന്നു ഈ ഭീകരയുദ്ധം? ട്രോജന്‍ രാജകു മാരന്‍ ഗ്രീക്കു രാജാവില്‍ നിന്നു ഹെലന്‍ എന്ന സുന്ദരിയെ തട്ടിക്കൊണ്ടുപോയതിന്റെ പ്രതികാരമായി ആരംഭിച്ച യുദ്ധമായിരുന്നു എന്നതു യുദ്ധം ചെയ്തവര്‍ പോലും മറന്നു. ആ ലക്ഷ്യം പലരും യുദ്ധത്തില്‍ മറന്നു. അക്കില്ലസ് കൊല്ലാന്‍ വേണ്ടി മാത്രം കോപാ ഗ്‌നിയില്‍ കൊന്നവനാണ്. അയാള്‍ക്കു യുദ്ധം യുദ്ധത്തിനുവേണ്ടി മാത്രമായിരുന്നു. ആ നഗരനാശത്തില്‍ സംഭവിച്ചതു മനുഷ്യന്റെ മരണമാണ്. അര്‍ഥരഹിതമായി മനു ഷ്യര്‍ കൊല്ലപ്പെടുന്നു.
അന്ധനായിരുന്ന ഹോമര്‍ ഈ ദുരന്ത കഥയാണ് എഴുതിയത്. ആ എഴുത്താണ് മനുഷ്യത്വത്തിന്റെ ഉയിര്‍പ്പിന്റെ കഥയാക്കി ഹോമർ മാറ്റിയത്. സാധാരണ കണ്ണുള്ളവര്‍ പോലും കാണാത്തതു കാണുകയും കാണിക്കുകയും ചെയ്യുന്ന കാവ്യം. ആ കഥയി ലാണ് തന്റെ വിരുദ്ധപക്ഷത്തു നിന്ന പ്രിയാം എന്ന രാജാവ് സ്വന്തം മകനെ കൊന്ന വന്റെ കാലുപിടിച്ചും കൈകള്‍ ചുംബിച്ചും കരയുന്നതും കരയിപ്പിക്കുന്നതുമായ രംഗം സൃഷ്ടിക്കുന്നത്. കോപത്തിന്റെ കൊലയുടെ വിളയാട്ടം നടത്തിയ കണ്ണുകളില്‍ കണ്ണീര്‍ നിറയുന്ന മനുഷ്യത്വം ഉയിര്‍ത്തെഴുന്നേല്ക്കുന്നു. കണ്ണുകള്‍ കാണാന്‍ മാത്ര മല്ല, കരയാനുമാണ്. കരയുന്ന കണ്ണുകളാണ് സത്യം കാണുന്നത്.
കോപത്തിന്റെ യുദ്ധകഥ അവസാനിക്കുന്നതു കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകള്‍ പരസ്പരം ആഹാരം പങ്കുവയ്ക്കുന്നതിലാണ്. വൈരത്തിന്റെ നിശ്ശബ്ദ യുദ്ധം അവസാനി ക്കുന്നതു സംഭാഷണത്തിന്റെ സൗഹൃദത്തിലാണ്. മരണവും ദുഃഖവും യുദ്ധവും ചിന്താവിഷയമാക്കുന്ന ഹോമര്‍. ഗ്രീക്കു പക്ഷക്കാരനായിരുന്നിട്ടും മറുപക്ഷത്തുള്ള വീരപുരുഷന്മാരെ കാണാനും അംഗീകരിക്കാനും അവരുടെ നന്മ വാനോളം പുകഴ്ത്താനും ഹോമർ തയ്യാറായി. യൂറോപ്പ് ജനതയെ വസ്തുനിഷ്ഠതയുടെ മനു ഷ്യത്വം പഠിപ്പിച്ചതു ഹോമറാണ്. മകനെ കൊന്നവന്റെ കൈ ചുംബിക്കുന്ന പിതാ വിനെ സൃഷ്ടിക്കുന്ന ഹോമര്‍ മനുഷ്യത്വത്തിന്റെ ഉയിര്‍പ്പിന്റെ കവിയായി. മനുഷ്യന് മഹത്വം ഉണ്ടാക്കുന്നവരാണ് കവികള്‍. ഹോമര്‍ ഇലിയഡില്‍ എഴുതി, ‘മനസ്സില്‍ ഒന്നു കരുതുകയും മറ്റൊന്നു പറയുകയും ചെയ്യുന്ന മനുഷ്യന്‍ നരക കവാടങ്ങള്‍ പോലെ എനിക്കു വെറുപ്പുണ്ടാക്കുന്നു.’ അങ്ങനെയുള്ളവന്റെ ‘ഇറങ്ങി വരവ് രാത്രിയുടെ വരവ് പോലെയാണ്.’ മനുഷ്യന്‍ പറയുന്നതു അവന്‍ കേള്‍ക്കുന്ന വാക്കുകള്‍ തന്നെ! ഹോമറിന്റെ എല്ലാ ചിത്രീകരണത്തിലും അദ്ദേഹം അന്ധനാണ്. അതു കണ്ണിന്റെ അന്ധത മാത്രമല്ല. അദ്ദേഹം ഈ ദൃശ്യലോകത്തില്‍ നിന്നും അതിന്റെ സാധാരണ ത്വത്തില്‍ നിന്നും അകന്ന് ഉന്നതവും അദൃശ്യവുമായ ഒരു മണ്ഡലത്തിന്റെ ശ്രദ്ധയില്‍ ഇവിടെയില്ലാതായവനാണ്.