വി. യോഹന്നാൻ - Chap.12 [1of3]

വി. യോഹന്നാൻ - Chap.12 [1of3]
Published on
  • പെസഹായ്ക്ക് ആറ് ദിവസം മുന്‍പ് യേശു എവിടേക്കാണ് വന്നത്?

    - ബഥാനിയായിലേക്ക് (12:1)

  • ബഥാനിയ ആര് താമസിച്ചിരുന്ന സ്ഥലമായിരുന്നു?

    - മരിച്ചവരില്‍ നിന്ന് യേശു ഉയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു (12:1)

  • യോഹന്നാന്‍ 12-ാം അധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട്? എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട്?

    - 50 വാക്യങ്ങള്‍, 5 ശീര്‍ഷകങ്ങള്‍.

  • അവര്‍ അവന് അത്താഴം ഒരുക്കി ........... പരിചരിച്ചു. പൂരിപ്പിക്കുക.

    - മര്‍ത്താ പരിചരിച്ചു (12:2)

  • അത്താഴത്തിനിരുന്ന യേശുവിന്റെ പാദങ്ങളില്‍ സുഗന്ധ തൈലം പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തത് ആര്?

    - മറിയം (12:3)

  • മറിയം യേശുവിന്റെ പാദങ്ങളില്‍ പൂശാന്‍ ഉപയോഗിച്ച് സുഗന്ധ തൈലത്തിന്റെ പേരും പ്രത്യേകതളും എന്ത്?

    - വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി 'നാര്‍ദിന്‍' സുഗന്ധ തൈലമാണ് മറിയം, യേശുവിന്റെ പാദങ്ങളില്‍ പൂശിയത്.

  • ........... ........... കൊണ്ട് വീട് നിറഞ്ഞു. യോഹ. 12:3 അനുസരിച്ച് പൂരിപ്പിക്കുക.

    - തൈലത്തിന്റെ പരിമളംകൊണ്ട് വീടു നിറഞ്ഞു (12:3)

  • യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന ശിഷ്യന്റെ പേര്?

    - യൂദാസ് സ്‌കറിയോത്ത (12:4)

  • ''എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്ക് വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല' ആരുടെ വാക്കുകള്‍?

    - യൂദാസ് സ്‌കറിയോത്തയുടെ വാക്കുകള്‍ (12:5)

  • തൈലം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തില്ല എന്ന പരാതി പറഞ്ഞ യൂദാസ് എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത്?

    - അവന്‍ ഇതു പറഞ്ഞത്. ദരിദ്രരോട് പരിഗണനയുണ്ടായി രുന്നതുകൊണ്ടല്ല, പ്രത്യുത a) അവന്‍ ഒരു കള്ളനായിരുന്നു. b) പണസഞ്ചി അവന്റെ കൈയിലായിരുന്നു. c) അതില്‍ വീഴുന്നതില്‍ നിന്ന് അവന്‍ എടുത്തിരുന്നു (12:6)

  • ''യേശു പറഞ്ഞു അവളെ തടയേണ്ട'' കാരണം എന്താണ് യേശു പറഞ്ഞത്?

    - എന്റെ ശവസംസ്‌കാര ദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ (12:7)

  • ........... എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഞാന്‍ എപ്പോഴും നിങ്ങളോടൊത്തു ണ്ടായിരിക്കുകയില്ല. പൂരിപ്പിക്കുക?

    - ദരിദ്രര്‍ (12:8)

  • അവര്‍ വന്നത് യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല, അവന്‍ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍ കൂടിയാണ്. ആരാണ് വന്നത്?

    - വലിയൊരു ഗണം യഹൂദര്‍ (12:9)

  • ലാസറിനെക്കൂടിക്കൊല്ലാന്‍ പുരോഹിത പ്രമുഖന്മാര്‍ ആഗ്രഹിച്ചു കാരണമെന്ത്?

    - എന്തെന്നാല്‍ അവന്‍ നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെ വിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു (12:11)

  • ലാസറിനെക്കൂടി കൊല്ലാന്‍ ആലോചിച്ചത് ആര്?

    - പുരോഹിത പ്രമുഖന്മാര്‍ (12:10)

  • പെസഹാതിരുനാളിനു വന്നു കൂടിയ ഒരു വലിയ ജനക്കൂട്ടം 'യേശു' ജറുസലെ മിലേക്കു വരുന്നെന്നു കേട്ട് എന്താണ് ചെയ്തത്?

    - ഈന്തപ്പനയുടെ കൈകള്‍ എടുത്തുകൊണ്ട് അവനെ എതിരേല്‍ക്കാന്‍ പുറപ്പെട്ടു (12:13)

  • ഈന്തപ്പനയുടെ കൈകള്‍ എടുത്ത് ജനം എന്താണ് വിളിച്ചു പറഞ്ഞത്?

    - ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവനും! ഇസ്രായേലിന്റെ രാജാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ (12:13)

  • യേശു ഏത് മൃഗത്തിന്റെ പുറത്താണ് കയറിയിരുന്നത്?

    - ഒരു കഴുതക്കുട്ടിയുടെ (12:14)

  • യോഹന്നാന്‍ 12:15ന് സമാനമായ പഴയനിയമ വാക്യം എത്?

    - സഖറിയ 9:9

  • സീയാന്‍പത്രീ ഭയപ്പെടേണ്ട, ഇതാ നിന്റെ ........... ........... പുറത്ത് എഴുന്നള്ളുന്നു. പൂരിപ്പിക്കുക.

    - രാജാവ്, കഴുതക്കുട്ടിയുടെ പുറത്ത് (12:15)

  • യോഹന്നാന്‍ 12:8 ന് സമാനമായ പഴയ നിയമഭാഗം?

    - നിയമ. 15:11

  • യോഹന്നാന്‍ 12:13 ന് സമാനമായ പഴയ നിയമഭാഗം?

    - സങ്കീര്‍ത്തനം 118:26

logo
Sathyadeepam Online
www.sathyadeepam.org