2026-ലെ കേരള അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പും അതിനു ശേഷം ദിവസങ്ങളെടുത്തു നടന്ന മുഖ്യമന്ത്രി നിർണ്ണയവും ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. കേരളത്തിലെ ക്രിസ്ത്യാനികളിൽ ചിലർ സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വാർത്ത ശ്രദ്ധിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നതു മുസ്ലീങ്ങളായിരിക്കും. ഇതു പറയുന്നവർ ആർക്കുവേണ്ടി പറയുന്നു എന്നത് ഊഹിക്കാവുന്നതാണ്. ശക്തമായ ഇസ്ലാം വിരോധമാണ് അതിന്റെ പിന്നിൽ. അതോടൊപ്പം ജാതിമതവർഗ ചിന്തയുടെ വിഷം സമൂഹത്തിൽ കുത്തി വാഴുന്നുണ്ടെങ്കിലും ജനം നല്കിയ മറുപടി തികഞ്ഞ പക്വതയുടെയും ജനാധിപത്യത്തിന്റേയുമാണ്.
രാഷ്ട്രീയം പലർ ഒന്നിച്ച് ജീവിക്കാൻ കണ്ടെത്തുന്ന മാർഗമാണ്. ഇവിടെ പലർ എന്ന പലമ എന്നതിനു നിറം ചേർത്ത് മനസ്സിലാക്കുന്നവരുണ്ട്. വൈവിധ്യത്തിന്റെ പലരിൽ ജാതി, മതം, വർഗം തുടങ്ങിയവയുടെ പേറൽ വിഭാഗീയതയും വൈരവും വളർത്തി വിഭജിച്ച് ഭരിക്കാനും ഭൂരി പക്ഷ സമൂഹത്തിനെ ഒന്നിപ്പിക്കാനും ശ്രമിക്കുന്നവരുണ്ട്. അങ്ങനെ “ഞങ്ങളും” “നിങ്ങളു”മായി വിഭജിച്ചു ഭരിക്കുക. ന്യൂനപക്ഷങ്ങളെ ശത്രു ക്കളായി പ്രഖ്യാപിക്കുന്നതു കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ലക്ഷ്യമാണ്. ഭൂരിപക്ഷ സമുദായവും ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്ന സെക്കുലർ മനോഭാവത്തെ അനുകൂലിക്കാൻ തയ്യാറായി. എല്ലാവരേയും ഒന്നുപോ ലെ ഉൾക്കൊള്ളുന്ന കോൺഗ്രസ് നയമാണ് വിജയിച്ചത്. പത്തുകൊല്ലം തുടർച്ചയായി ഭരിച്ചവർക്ക് അധികാരത്തിന്റെ ലഹരിയും അഴിമതിയുടെ തഴക്കവും തീർത്ത പ്രതിസന്ധിയാണ് പരാജയം തീർത്തത്.
എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ സാധ്യത വേണം. എന്നാൽ എല്ലാവരും അതിനു പറ്റിയവരല്ല.
കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കാലതാമസ മെടുത്തതിലും അതൃപ്തിയുണ്ട്. പക്ഷെ, ഇന്ത്യയിലെ എത്ര പാർട്ടികൾ ഉൾപ്പാർട്ടി ജനാധിപത്യം പ്രയോഗിക്കുന്നു എന്നതും ചിന്തനീയമാണ്. എല്ലാം സർവജ്ഞനായ നേതാവ് നിശ്ചയിക്കുന്ന വിധമാണ് കാണുന്നത്. നേതാവിനെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന ഒരു രീതി കോൺ ഗ്രസ് അവലംബിച്ചതും അതിനുവേണ്ടി കൂടിയാലോചനകൾ നടത്തിയതും നിസ്സാരകാര്യമല്ല.
പലമ എന്നതു രാഷ്ട്രീയത്തിന്റെ ഒന്നാമത്തെ അടിസ്ഥാനമാകുന്നതു പോലെ തന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാനമാകേണ്ട രണ്ടാമത്തെ സത്യമാണ് രാഷ്ട്രീയ മാർഗമെന്നതു ഭാഷണമാണ് എന്നത്. അരിസ്റ്റോട്ടി ലാണ് ഭാഷയും ഭാഷണവുമാകുന്ന രാഷ്ട്രീയവഴി എന്നു അനുശാസിക്കു ന്നത്. സംസ്കാരമുള്ളവരുടെ രാഷ്ട്രീയമാണ് സംഭാഷണം. എങ്കിൽ സംസ്കാ രമില്ലാത്തവരുടെയും അടിമകളുടേയും വഴിയാണ് അക്രമവഴി. രാഷ്ട്രീയം പ്രേരണയിലും ഭാഷയുടെ ഉപയോഗത്തിലും നടക്കുന്നു. സത്യം പറയു കയും അതു സുന്ദരവും ചലിപ്പിക്കുന്ന വിധത്തിലും പറയാനുമുള്ള കഴി വാണ് പ്രധാനം. ഈ വഴി ആൾക്കൂട്ടാധിപത്യത്തിന്റെയല്ല. അതു പണം കൊടുത്തു വോട്ട് വാങ്ങലുമല്ല.
ഈ രണ്ടു തത്വങ്ങളും സാധാരണ ജനം തിരിച്ചറിഞ്ഞും വർഗീയതയെ പ്രതിരോധിച്ചും മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന രാഷ്ട്രീയം വെടിഞ്ഞും ജനം പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തെ സംബന്ധിച്ച ചർച്ചകൾ സത്യത്തിലേക്കു നയിച്ചതും വ്യാപകമായ കൂടിയാലോചനകളിലൂടെയാണ്. അവിടെ ചില സാമുദായിക ശക്തികളുടെ ചരട് വലികളും ഉൾപ്പോരുകളും വെളിവായി. സമത്വം മുറുകെ പിടിക്കുമ്പോഴും വ്യക്തികൾ വ്യക്തിതലത്തിൽ തുല്യരല്ല. അവരുടെ കഴിവുകളും നേതൃത്വവൈദഗ്ദ്ധ്യവും ഉണ്ടാക്കുന്നതു വലിയ അസമത്വമാണ്. എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ സാധ്യത വേണം. എന്നാൽ എല്ലാവരും അതിനു പറ്റിയവരല്ല. മഹത്വവും കഴിവിന്റെ മേന്മയും അംഗീകരിക്കുന്ന ചിന്ത വേണം. ഈ വിവേചനം പാർട്ടിയുടെയും നാടിന്റെയും നന്മയ്ക്കും നേതൃത്വത്തിനും അനിവാര്യമാണ്. എന്നേക്കാൾ മഹാൻ അങ്ങേരാണ് എന്ന വിനയം എല്ലാവർക്കും വേണം.
ചില പാർട്ടികളുടെ നേതാക്കൾ സംഭവിക്കുന്നത് ഏതെങ്കിലും സത്യ സന്ധമായ കൂടിയാലോചനകളിലൂടെയാണോ? മുഖ്യനേതാവ് ആകുന്ന ആളിൽ പ്രസംഗചാതുരിയും നേതൃത്വ മഹത്വവും മാത്രം പോരാ. ജനാധി പത്യത്തിൽ ഈ കെട്ടിയിറക്കപ്പെടുന്നവർ ശരിക്കും വിശ്വസിക്കുന്നുണ്ടോ? എല്ലാ ജനങ്ങളെയും അവരുടെ മതവിശ്വാസങ്ങളെയും മറ്റു പ്രത്യേകത കളേയും അംഗീകരിക്കുന്നുണ്ടോ? മനുഷ്യന്റെ മഹത്വവും മനുഷ്യത്വ ത്തിന്റെ മഹിമയും ഔന്നത്യവും അംഗീരിക്കുന്നുണ്ടോ? സത്യം പറയു കയും ധർമ്മം അനുഷ്ഠിക്കുകയും ചെയ്യുന്നു എന്നതു നിസ്സാരഗുണമല്ല. ശ്രീ. ഉമ്മൻ ചാണ്ടി അങ്ങിനെ ആയിരുന്നില്ലേ?
നാസ്സി ജർമ്മനിയിൽ ഹിറ്റ്ലർ എന്ന നേതാവ്, ജനാധിപത്യത്തിൽ അധികാരത്തിലേറിയവൻ, എല്ലാ മനുഷ്യരേയും ആദരിക്കുന്നവനോ ഒന്നുപോലെ പരിഗണിക്കുന്നവനോ ആയിരുന്നില്ല. ഭീകരമായ പ്രസംഗ ചാതുരിയും ഏതു നുണയും നേരാക്കാനുള്ള വാഗ്മിത്വവും ഉണ്ടായാൽ മതിയോ? ചില പാർട്ടി നേതാക്കളെ ജനം വെറുക്കുന്നത് ഇവിടെയാണ്. സ്റ്റാലിനും മാവോയും അപാര നേതൃത്വഗുണമുള്ളവരായിരുന്നു. അവർ പ്രതിപക്ഷ ബഹുമാനമുള്ളവരും ജനങ്ങളെ ആദരിക്കുന്നവരുമായിരുന്നോ? രാഷ്ട്രീയ നേതൃത്വം അധർമ്മികളുടേയും ഏകാധിപതികളുടേയും കൈ കളിൽ വന്നു വീഴാതിരിക്കാൻ ജാഗ്രത വേണം. അവർ വാക്കുകളിൽ പഞ്ച സാര പുരട്ടി വഞ്ചിക്കും. സ്റ്റാലിൻ തന്റെ പാർട്ടിയിലെ തന്നെ പ്രതിയോഗി യായ ട്രോട്സ്കിയെ കൊല്ലിച്ചതും അയാൾ ജീവിച്ചിരുന്നില്ല എന്ന മട്ടിൽ ചരിത്രം തിരുത്തിയതും ആരും മറന്നിട്ടില്ല. 1932-33 കാലഘട്ടത്തിൽ ഉക്രെയ്നിൽ ബോധപൂർവം പട്ടിണി മരണങ്ങൾ ആസൂത്രണം ചെയ്തു 39 ലക്ഷം ജനങ്ങളെ കൊന്നതു ഒരു രാഷ്ട്രീയ നേതൃത്വമായിരുന്നു. ചിന്ത യില്ലാത്ത അനുസരണം ആവശ്യപ്പെടുന്ന ഒരു നേതാവിനെയും അധികാര ത്തിലെത്തിക്കാതിരിക്കാൻ ശ്രദ്ധവേണം. അനീതി വ്യാഖ്യാനിച്ചു നീതീകരി ക്കുന്നവരെയും മാറ്റി നിറുത്തുക. സ്വയം ഭരിക്കാനും സ്വയം ധർമ്മം അനു ഷ്ഠിക്കാനും കഴിയാത്തവനെ അധികാര കസേരകളിൽ പ്രതിഷ്ഠിക്കരുത്.