

ലിയോ പതിനാലാമന്‍ മാര്‍പാപ്പ വരുന്ന സെപ്തംബര്‍ മാസത്തില്‍ ഫ്രാന്‍സ് സന്ദര്‍ശിക്കും. യുനെസ്‌കോയുടെ ആസ്ഥാനവും ആ സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. ലിയോ പതിനാലാമന്‍ മാര്‍പാപ്പ അധികാരമേറ്റതിനുശേഷമുള്ള അഞ്ചാമത്തെ വിദേശപര്യടനമായിരിക്കും ഇത്.
ഈ വര്‍ഷം തന്നെ ലാറ്റിനമേരിക്കയും പാപ്പാ സന്ദര്‍ശിക്കാനിടയുണ്ട്. തുര്‍ക്കിയിലേക്കും ലെബനോനിലേക്കുമുള്ളതായിരുന്നു മാര്‍പാപ്പയുടെ ആദ്യത്തെ വിദേശയാത്ര. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അള്‍ജീരിയ, കാമറൂണ്‍. അംഗോള, ഇക്വറ്റോറിയല്‍ ഗ്വിനിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു നടത്തിയ പര്യടനമായിരുന്നു ഏറ്റവും വലുത്.