

പാലാരിവട്ടം: അഭിനയ ശൈലികൾ പലവിധമാണെന്നും പാശ്ചാത്യ പൗരസ്ത്യ ദേദം മാത്രമല്ല, അതിന് പ്രാദേശിക ഭേദങ്ങൾ പോലുമുണ്ടെന്നും ഗിരീഷ് സോപാനം പറഞ്ഞു. ശൈലീകൃതമായ അഭിനയ ശൈലിയാണ് കാവാലം സ്ക്കൂളിൻറേത്.
അത്തരം ശൈലീകൃത അഭിനയ രീതികൾ അഭ്യസിക്കുന്നവർക്ക് ഏത് വേഷവും അനായാസമാണെന്നും അദ്ദഹം പറഞ്ഞു. ഗിരീഷ് ചന്ദ്രൻ പരവൂർ, ക്യാമ്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം തുടങ്ങിയവർ സമീപം. ശില്പശാലയുടെ സമാപന ദിനമായ ഇന്ന് രാവിലെ മുതൽ നാടക പരിശീലനം നടക്കും വൈകിട്ട് 5 ന് സമാപന സമ്മേളനം ടി.എം.എബ്രഹാം ഉദ്ഘാടനം ചെയ്യും..
ചലച്ചിത്ര താരം മിനോൺ ജോൺ മുഖ്യാതിഥിയാവും. പി.ഒ.സി. ഡയറക്‌ടർ ഫാ.തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ഫാ.. സെബാസ്റ്റ്യൻ മിൽട്ടൺ, ഡോ. തോമസ് പനക്കളം തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ശില്പശാലയിൽ രൂപപ്പെടുത്തിയ കാറ്റ് പറഞ്ഞ കഥ എന്ന നാടകവും ചൊൽക്കാഴ്ചയും അവതരിപ്പിക്കും.