National

ഉദാരമായ മദ്യനയം പാടില്ല ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി

sathyadeepam

കോട്ടപ്പുറം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും എതിര്‍പ്പുകള്‍ വരുമെന്നു കണ്ടു മദ്യനയം മാറ്റുന്നതില്‍ നിന്നു പിന്മാറില്ലെന്നും ഒക്‌ടോബര്‍ 2-നു കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞ പ്രകാരം പത്തു ശതമാനം ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്ന പ്രഖ്യാപനം നടപ്പിലാക്കില്ലെന്നുമൊക്കെയുള്ള എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ സൂചനകള്‍ ആശങ്കാജനകമാണെന്നു കോട്ടപ്പുറം ബിഷപ്പും കെസിബിസി ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍ മാനുമായ ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. ബാറുകള്‍ തുറക്കണമെന്ന പ്രന്‍സിപ്പല്‍ സെക്രട്ടറിയുടെ എക്‌സൈസ് മന്ത്രിയോടുള്ള ശിപാര്‍ശയ്ക്ക് അനുകൂലമായ നിലപാട് ഒരുപാടു കുടുംബങ്ങളെ കണ്ണീര്‍ വീഴ്ത്താനേ ഉപകരിക്കൂ. മദ്യനയം കാരണം ടൂറിസരംഗത്തു തിരിച്ചടിയുണ്ടായി എന്ന സ്വകാര്യ ഏജന്‍സിയുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസത്തിന്റെ പേരില്‍ മദ്യത്തിന് അനുകൂലമായ നിലപാടെടുക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മണ്‍ മറഞ്ഞുപോയ അറിവുകള്‍ പ്രകൃതിയും നാട്ടറിവുകളും എന്ന വിഷയത്തില്‍ വേദ പണ്ഡിതന്‍ അനില്‍ വൈദിക് പ്രഭാഷണം നടത്തുന്നു. ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. സമീപം

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്