National

അധ്യാപകസേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാകണം : മാര്‍ ആലഞ്ചേരി

sathyadeepam

അധ്യാപകരുടെ സേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാക ണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. പ്രതിബദ്ധതയോടും ശുശ്രൂഷാ മനോഭാവത്തോടും കൂടി വിദ്യാഭ്യാസമേഖലയില്‍ സേവനം ചെയ്യാന്‍ അധ്യാപകര്‍ക്കു സാധിക്കേണ്ടതുണ്ടെന്നും സീറോ മലബാര്‍ സഭڅ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്ക് ഒരുക്കമായി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടത്തിയ കോളജ് പ്രൊഫസര്‍മാരുടെയും പ്രൊഫഷണലുകളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അനുസ്മരിപ്പിച്ചു.
കാരുണ്യത്തില്‍ അടിയുറച്ചതാണു സഭയുടെ ശുശ്രൂഷകളെല്ലാം. കാരുണ്യവും നീതിയും സമന്വയിപ്പിച്ചു മുന്നോട്ടുപോകേണ്ടതുണ്ട്. സംഘര്‍ഷڅരഹിതമായ ലോകത്തില്‍ കാരുണ്യപൂര്‍ണമായ സമീപനം ക്രൈസ്തവസാക്ഷ്യത്തിന്‍റെ വലിയ വെല്ലുവിളിയാണെന്നും കര്‍ദിനാള്‍ പറഞ്ഞു. അസംബ്ലി കണ്‍വീനര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, അസംബ്ലി സെക്രട്ടറി ഫാ. ഷാജി കൊച്ചുപുരയില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോബി മാപ്രകാവില്‍, സിസ്റ്റര്‍ ഗ്രീന എന്നിവര്‍ പ്രസംഗിച്ചു.

തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

എല്ലാ ആത്മാക്കള്‍ക്കും വേണ്ടി – നവംബര്‍ 2

ധന്യ മദര്‍ ഏലീശ്വാ

മദര്‍ ഏലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്: ദൗത്യവും സാക്ഷ്യവും സമന്വയിപ്പിച്ച സമര്‍പ്പിത ജീവിതം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 62]