National

സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ദേശീയ തെരഞ്ഞെടുപ്പ് ക്യാമ്പ്

Sathyadeepam

സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ (എസ് എംവൈഎം) പ്രഥമ ദേശീയ തെരഞ്ഞെടുപ്പു ക്യാമ്പ് സമാപിച്ചു. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മൂന്നു ദിവസമായി നടന്ന ക്യാമ്പ് സഭയുടെ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ തങ്ങളുടെ കര്‍മശേഷിയും യുവത്വവും സഭയ്ക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ സഭ യുവത്വം നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സിജോ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ എഫ്രേം നരികുളം മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങള്‍ കുറവുകളെക്കുറിച്ചു പരിഭവിക്കാതെ ആത്മവിശ്വാസത്തോടെ ദൈവത്തിലാശ്രയിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ വിജയം നേടാനാവുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഫാ. ഏബ്രഹാം കൊച്ചുപുരയില്‍, ടിജോ പടയാട്ടില്‍, ഷിനോ മാത്യു, ലിബിന്‍ കുര്യക്കോസ്, അനൂപ് മാത്യു, സൗമ്യ വാതലൂര്‍, മെറിന്‍ മാനുവല്‍, ജെറി പൗലോസ്, സിജോ ഇലന്തൂര്‍ എന്നിവര്‍ പ്രസം ഗിച്ചു.
ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകളിലെ ഡ യറക്ടര്‍മാര്‍, ആനിമേറ്റര്‍മാര്‍, യുവജന പ്രതിനിധികള്‍ എന്നിവരാണു ക്യാമ്പില്‍ പങ്കെടുത്തത്. റോമില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡ് ചര്‍ച്ച ചെയ്യുന്ന 'യുവജനങ്ങള്‍, വിശ്വാസവും ദൈവവിളി കളുടെ വിവേചനവും' എന്ന വിഷയത്തില്‍ എസ് എംവൈഎം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. ഫാ. ഫ്രാന്‍സി സ് പിട്ടാപ്പിള്ളി, സി.സി.ജോസഫ്, നിജോ ജോസഫ്, ബെന്നി കുര്യന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
ഇരിങ്ങാലക്കുട രൂപതാംഗം അരുണ്‍ ഡേവിസ് ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. മാണ്ഡ്യ രൂപതയിലെ വിപിന്‍ പോളാണു ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍: ബിവിന്‍ വര്‍ഗീസ്(ഫരീദാബാദ്) ഡപ്യൂട്ടി പ്രസിഡന്‍റ്, അഞ്ജന ട്രീസാ ജോസഫ് (താമരശേരി) വൈസ് പ്രസിഡന്‍റ്, വിനോദ് റിച്ചാര്‍ഡ്സന്‍ (രാമനാഥപുരം) സെക്രട്ടറി, കാന്തിവര്‍മ (ഉജ്ജയിന്‍) ജോയിന്‍റ് സെക്രട്ടറി, ജോസ്മോന്‍ ഫ്രാന്‍സിസ് (തൃശൂര്‍) ട്രഷറര്‍, ടെല്‍മ ജോബി (പാലാ), പി.എ. അഭിലാഷ് (ഭദ്രാവതി) കൗണ്‍സിലര്‍മാര്‍.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്