National

ന്യൂഡല്‍ഹിയിലെ അന്ധേരിയ മോഡില്‍ പള്ളി തകര്‍ത്തത് മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ ജോണ്‍ ബാര്‍ലക്ക്

Sathyadeepam

ന്യൂഡല്‍ഹിയിലെ അന്ധേരിയ മോഡില്‍ പള്ളി തകര്‍ത്തതിനെതിരെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ ജോണ്‍ ബാര്‍ലക്കിന് മെമ്മോറാണ്ടം നല്‍കി ആര്‍ച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര

ഡല്‍ഹിയിലെ അന്ധേരിയ മോഡിലെ ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് തകര്‍ത്ത പ്രശ്‌നത്തെ സംബന്ധിച്ച് ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ജൂലൈ 23 വെള്ളിയാഴ്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ ജോണ്‍ ബാര്‍ലയുമായി കൂടികാഴ്ച നടത്തി. അദ്ദേഹം മന്ത്രിയെ പരാതി ബോധിപ്പിക്കുകയും സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തു. ഡല്‍ഹി അതിരൂപത അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് അനില്‍ കുട്ടോയും അദ്ദേഹത്തോടെപ്പം ഉണ്ടായിരുന്നു. ഇത് മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

ജൂലൈ 12 തിങ്കളാഴ്ച രാവിലെയാണ് ബുള്‍ഡോസറുമായി പോലീസുകാരടങ്ങുന്ന ഒരു വലിയ സംഘം പള്ളി വളപ്പിലേക്ക് പ്രവേശിച്ച് പള്ളി നശിപ്പിച്ചത്. പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ വസ്തുക്കളും അനുഷ്ഠാന സാമഗ്രികളും നീക്കാനുള്ള ഇടവക വികാരിയുടെ അഭ്യര്‍ത്ഥനയെ പോലും പൂര്‍ണമായും അവഗണിച്ചു കൊണ്ട് അവിടെ ഉണ്ടായിരുന്നവരെ പുറത്താക്കി ഒരു കളിപ്പാട്ടം തകര്‍ക്കുന്ന ലാഘവത്തോടെയാണ് അവര്‍ നിയമവിരുദ്ധവും അന്യായവുമായ ഈ ക്രൂരകൃത്യം നടത്തിയത്.

2005 മുതല്‍ രണ്ടായിരത്തിലധികം സിറോമലബാര്‍ പ്രവാസി കത്തോലിക്കര്‍ ദൈനംദിന ആരാധനയ്ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന ഈ ദേവാലയം ആയിരകണക്കിന് ആളുകളുടെ ആശ്വാസവും , പ്രത്യേകിച്ച് ഈ കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആരോഗ്യ മേഖലയില്‍ സേവനം ചെയ്തുവരുന്ന നൂറുകണക്കിന് നേഴ്‌സ്മാരുടെയും മറ്റും ശക്തി കേന്ദ്രവുമായിരുന്നു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്