National

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

Sathyadeepam

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ തലയിലുള്ള ജനസേവാ സൊസൈറ്റി കാമ്പസില്‍ പുതുതായി സ്ഥാപിച്ച കമ്മ്യൂണിറ്റി ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം നടത്തി. ഈ ചടങ്ങ് ആത്മാവിലും ഐക്യദാര്‍ഢ്യത്തിലും ഒരു നാഴികക്കല്ലായിരുന്നു.

ദിവ്യവചന സഭയുടെ മനുഷ്യരാശിയോടുള്ള 150 വര്‍ഷത്തെ പ്രതിബദ്ധതയുള്ള സേവനത്തിന്റെയും, അതിലുപരി മഹാരാഷ്ട്രയിലെ പ്രത്യേകിച്ച് ദുര്‍ബലരായ ഒരു ഗോത്രവര്‍ഗ്ഗ വിഭാഗമായ കത്കരി ഗോത്രവര്‍ഗ്ഗക്കാരുമായുള്ള ജനസേവാ സൊസൈറ്റിയുടെ 13 വര്‍ഷത്തെ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന്റെയും ഓര്‍മ്മപ്പെടുത്തലായിരുന്നു ഇത്.

കൃതജ്ഞതാബലിയില്‍ ബോംബെ ആര്‍ച്ച്ബിഷപ്പ്, അഭിവന്ദ്യ ജോണ്‍ റോഡ്രിഗസ് തിരുമേനി മുഖ്യകാര്‍മ്മികനായിരുന്നു. വിശ്വാസവും സേവനവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ആര്‍ച്ച്ബിഷപ്പ് സംസാരിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ അന്തസ്സോടും സ്‌നേഹത്തോടും കൂടി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എല്ലാവരും ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പുതിയ കേന്ദ്രത്തെ 'പരിവര്‍ത്തനത്തിന്റെ ഒരു അഭയകേന്ദ്രം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ദിവ്യബലിക്കുശേഷം, ജനസേവാ സാമൂഹിക പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആശീര്‍വാദവും ഉദ്ഘാടന ചടങ്ങുകളും ആരംഭിച്ചു. തുടര്‍ന്ന് ആര്‍ച്ച്ബിഷപ്പ് കേന്ദ്രം ഔപചാരികമായി ആശീര്‍വദിക്കുകയും, ഇന്ത്യ മുംബൈ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഫാ. ടോമി തോമസ് SVD, റിബണ്‍ മുറിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]