National

സിസ്റ്റര്‍ അരീന ഗോണ്‍സാല്‍വസ് പൊന്തിഫിക്കല്‍ കമ്മീഷനംഗം

Sathyadeepam

പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള വത്തിക്കാനിലെ പൊന്തിഫിക്കല്‍ കമ്മീഷന്‍ അംഗമായി സിസ്റ്റര്‍ അരീന ഗോണ്‍ സാല്‍വസ് നിയമിതയായി. വത്തിക്കാന്‍ നിയമി ച്ച 9 പുതിയ അംഗങ്ങളില്‍ ഒരാളാണ് മുംബൈ അതിരൂപതയിലെ കുട്ടികളുടെ പരിപോഷണത്തിനായുള്ള സമിതിയംഗമായ സിസ്റ്റര്‍ അരീന. പുതിയ നിയമനത്തില്‍ സന്തോഷമുണ്ടെന്നും ഭാരതസഭയില്‍ നിന്നുകൊണ്ട് ആഗോളസഭയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നതില്‍ സംതൃപ്തിയുണ്ടെന്നും സി. അരീന പറഞ്ഞു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്ന സിസ്റ്റര്‍ അരീന കൗണ്‍സലിംഗ് രംഗത്തും ശ്രദ്ധേയയാണ്.

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം