ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും 		പോസ്റ്റുലേറ്റര്‍ ജനറലും

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യൂണല്‍ പ്രസിഡന്റും വിശുദ്ധരുടെ നാമകരണനടപടികള്‍ക്കുള്ള പോസ്റ്റുലേറ്റര്‍ ജനറലുമായി കല്യാണ്‍ രൂപതയിലെ ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കലിനെ നിയമിച്ചു. സീറോ മലബാര്‍ മിഷന്‍, സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനശുശ്രൂഷയ്ക്കുമുള്ള കമ്മീഷന്‍, ദളിത് വികാസ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കും. തൃശൂര്‍ അതിരൂപതയിലെ ചെവ്വൂര്‍ ഇടവകാംഗമാണ് ഫാ. എലുവത്തിങ്കല്‍. ഷംഷാബാദ് രൂപതയുടെ വികാരി ജനറാള്‍, ജുഡീഷ്യല്‍ വികാരി, ചാന്‍സലര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

അപ്പലേറ്റ് സേഫ് എന്‍വയണ്‍മെന്റ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിലെ അധ്യാപകനായ ഫാ. ജോര്‍ജ് തെക്കേക്കരയേയും കമ്മിറ്റി അംഗമായി ഫാ. ജെയിംസ് തലച്ചെല്ലൂരിനെയും നിയമിച്ചു. മേജര്‍ ആര്‍ക്കി എപിസ്‌കോപ്പല്‍ കൂരിയാ ഫിനാന്‍സ് ഓഫീസറായ പാലാ രൂപതയിലെ ഫാ. ജോസഫ് തോലാനിക്കലിനെ അഞ്ചു വര്‍ഷത്തേക്കു കൂടി പുനര്‍നിയമിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org