സി എസ് ടി ബ്രദേഴ്‌സ് സന്യാസസമൂഹത്തിന്റെ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറായി ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി തിരഞ്ഞെടുക്കപ്പെട്ടു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാരായി ബ്രദര്‍ ആന്റണി ആരംപുളിക്കല്‍ സി എസ് ടി (വികാര്‍ പ്രൊവിന്‍ഷ്യല്‍), ബ്രദര്‍ മാത്യു മരങ്ങാട്ട് സി എസ് ടി, ബ്രദര്‍ ഐന്‍ഡ്‌ല സന്തോഷ് സി എസ് ടി, ബ്രദര്‍ ജോര്‍ജ് കുമ്മിണിത്തോട്ടം സി എസ് ടി എന്നിവരും ഫിനാന്‍സ് ഓഫീസറായി ബ്രദര്‍ ജോര്‍ജ് പെരുമാട്ടിക്കുന്നേല്‍ സി എസ് ടി യും തിരഞ്ഞെടുക്കപ്പെട്ടു. പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ സാവിയോ തലശ്ശേരി അതിരൂപതയിലെ പാലാവയല്‍ ഇടവകാംഗമാണ്. വികാര്‍ പ്രൊവിന്‍ഷ്യലായി സേവനം ചെയ്തു വരികയായിരുന്നു.