National

രാജസ്ഥാനില്‍ കത്തോലിക്കാ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു

Sathyadeepam

മതംമാറ്റം ആരോപിച്ച്, രാജസ്ഥാനിലെ ദുംഗര്‍പുര്‍ ജില്ലയിലെ സെന്റ് ആന്റണീസ് സെക്കണ്ടറി സ്‌കൂളിന്റെ 1 മുതല്‍ 8 വരെ ക്ലാസു കളുടെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചു. 9, 10 ക്ലാസുകളുടെ അംഗീകാരം ഇതേ ആരോപണത്തിന്റെ പേരില്‍ നേരത്തെ പിന്‍വലിച്ചിരുന്നു.

ക്ലാസുകള്‍ നടത്താനോ കുട്ടികളെ പ്രവേശിപ്പിക്കാനോ പരീക്ഷകള്‍ നടത്താനോ ഇനി സ്‌കൂളിനു സാധിക്കില്ല. ഇതോടെ സ്‌കൂള്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് മാനേജര്‍ ഫാ. സഞ്ജയ് ദോദി യാര്‍ അറിയിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തികച്ചും നിയമ വിരുദ്ധമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സ്‌കൂളിനെതിരെ ആരംഭിച്ച വേട്ടയുടെ തുടര്‍ച്ച യാണ് ഈ ഉത്തരവെന്നു മാനേജര്‍ പറഞ്ഞു. ഒരു ദിവസം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരെയും വര്‍ഗീയവാദികളുടെ സംഘടനാപ്രതിനിധികളെയും കൂട്ടി അപ്രതീക്ഷിതമായി സ്‌കൂള്‍ സന്ദര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ മതംമാറ്റം നടക്കുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുന്നയിച്ച് റിപ്പോര്‍ട്ട് നല്‍കി.

റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ട് സ്‌കൂള്‍ സന്ദര്‍ശിച്ചു. ആരോപണങ്ങള്‍ കള്ളമാണെന്നും മതംമാറ്റങ്ങള്‍ നടന്നിട്ടില്ലെന്നും കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ നേരിട്ടെത്തി കളക്ടര്‍ക്കു തെളിവു നല്‍കി. പക്ഷേ, 8, 9 ക്ലാസുകളുടെ അംഗീകാരം പിന്‍വലിക്കാനായിരുന്നു അന്നത്തെ തീരുമാനം.

സ്‌കൂള്‍ വളപ്പില്‍ സ്ഥാപിച്ചിരിക്കുന്ന പരി. കന്യകാമേരിയുടെ പ്രതിമ കുട്ടികളെ മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നതാണ്, അധ്യാപ കരെ ഫാദര്‍, മദര്‍, സിസ്റ്റര്‍ തുടങ്ങിയ പദങ്ങള്‍ കൊണ്ടു വിളിക്കുന്നു, കുട്ടികളെ അടിക്കുന്നു എന്നിങ്ങനെയുള്ളവയാണ് കുറ്റങ്ങളായി പുതിയ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദി ക്കണമെന്നും ആവശ്യപ്പെട്ട് രക്ഷാകര്‍ത്താക്കള്‍ സംസ്ഥാനഭരണ കൂടത്തിനു കത്തുകള്‍ അയച്ചിട്ടുണ്ട്.

ഉദയ്പൂര്‍ കത്തോലിക്ക രൂപതയുടെ കീഴിലുള്ളതാണ് സ്‌കൂള്‍. 1952 ലാണു സ്ഥാപിതമായത്. 2023-ല്‍ ബി ജെ പി അധികാരത്തി ലെത്തിയതിനുശേഷം രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്കും സ്ഥാപന ങ്ങള്‍ക്കുമെതിരായ അധിക്ഷേപങ്ങളും അക്രമങ്ങളും വര്‍ധിച്ചിരി ക്കുകയാണെന്നു സഭാനേതാക്കള്‍ പറയുന്നു. രാജസ്ഥാനിലെ 6.8 കോടി ജനങ്ങളില്‍ 0.14 ശതമാനം മാത്രമാണു ക്രൈസ്തവര്‍.

അര്‍ജന്റീനിയന്‍ മെത്രാന്റെ നാമകരണനടപടികള്‍ പിന്‍വലിച്ചു

ഫ്രാന്‍സില്‍ ഇരുപതിനായിരം പേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു

വിശുദ്ധ മേരി ബര്‍ണാര്‍ദ് സുബിറു (1844-1879) : ഏപ്രില്‍ 16

വി. യോഹന്നാൻ - Chap.5 [2of3]

ഡോ. അരുൺ ഉമ്മൻ ഐക്യരാഷ്ട്ര സഭ പ്രതിനിധി