National

മതപരിവര്‍ത്തനത്തിന്‍റെ പേരില്‍ ക്രൈസ്തവര്‍ അറസ്റ്റില്‍

Sathyadeepam

ആദിവാസികളെ നിര്‍ബന്ധിച്ചു ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു എന്ന കുറ്റം ചുമത്തി ജാര്‍ഘണ്ടില്‍ 16 ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റു ചെയ്തു. ദുംക് ജില്ലയിലാണു സംഭവം. ഇരുപത്തഞ്ചോളം വരുന്ന ക്രിസ്ത്യാനികളെ ജനക്കൂട്ടം തടഞ്ഞുവച്ചു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നും അവരുടെ ആരാധനാസ്ഥലത്തെ അവഹേളിച്ചുവെന്നും ആരോപിച്ചാണ് ക്രൈസ്തവരെ തടഞ്ഞുവച്ചത്. പൊലീസ് സ്ഥലത്തെത്തി ക്രൈസ്തവരെ മോചിപ്പിക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ 16 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതില്‍ ഏഴുപേര്‍ സ്ത്രീകളാണ്. എന്നാല്‍ അറസ്റ്റിലായവരുടെ പേരുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും നിരവധി പോസ്റ്ററുകളും മതപരമായ ലഘുലേഖകളും സംഭവസ്ഥലത്തുനിന്നു കണ്ടുകിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം ജാര്‍ഘണ്ടിലെ ശക്തരായ മതവര്‍ഗീയവാദികള്‍ മതപരിവര്‍ത്തനത്തിന്‍റെ പേരില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് പ്രസിഡന്‍റ് സാജന്‍ കെ. ജോര്‍ജ് ആരോപിച്ചു. മതവര്‍ഗീയ തീവ്രവാദ ഗ്രൂപ്പുകള്‍ വളരെ കൃത്യതയോടെ മതന്യൂനപക്ഷങ്ങളെ വിശേഷിച്ചു ക്രൈസ്തവരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണു ജാര്‍ഘണ്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4