National

പുതിയ രാഷ്ട്രപതിക്ക് മെത്രാന്‍ സമിതിയുടെ ആദരം

Sathyadeepam

ഭാരതത്തിന്‍റെ പുതിയ രാഷ്ട്രപതിയായ റാം നാഥ് കോവിന്ദിന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആദരം. അദ്ദേഹത്തിന്‍റെ വിജയം സ്വാഗതം ചെയ്ത മെത്രാന്മാര്‍ രാഷ്ട്രത്തെ സമാധാനത്തിലേക്കും വികസനത്തിലേക്കും നീതിയിലേക്കും നയിക്കാന്‍ പുതിയ നിയോഗത്തിലൂടെ സാധിക്കട്ടെ എന്ന് ആശംസിച്ചു.
പുതിയ പ്രസിഡന്‍റിന് കത്തോലിക്കാ മെത്രാന്മാര്‍ പ്രാര്‍ത്ഥനകളും ആയുരാരോഗ്യവും നേര്‍ന്നു. ജനാധിപത്യ ഭാരതത്തില്‍ പൗരന്മാരുടെ ക്ഷേമത്തിനു വേണ്ടി സേവനം ചെയ്യാനുള്ള ദൈവാനുഗ്രഹം പ്രസിഡന്‍റിനു ലഭിക്കട്ടെയെന്ന് മെത്രാന്മാര്‍ ആശംസിച്ചു. ഭാരതത്തിന്‍റെ ഭരണഘടന അനുധാവനം ചെയ്യാനും അതിന്‍റെ മൂല്യം സംരക്ഷിക്കാനും പുതിയ രാഷ്ട്രപതിക്കു കഴിയുമെന്നു പ്രത്യാശിക്കുന്നതായി ഭാരതത്തിലെ സഭകളുടെ ദേശീയ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task