National

പ്രേഷിതപ്രവര്‍ത്തക സമ്മേളനം

Sathyadeepam

സീറോമലബാര്‍ സഭയുടെ സുവിശേഷവത്കരണത്തിനായുളള കമ്മീഷന്‍റെ നേതൃത്വത്തില്‍ പ്രേഷിത പ്രവര്‍ത്തക സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. സഭയിലെ രൂപതകളുടെയും സമര്‍പ്പിതസമൂഹങ്ങളുടെയും സുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വൈദികരും സമര്‍പ്പിതരും പങ്കെടുത്തു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈദികരുടെയും സമര്‍പ്പിതരുടെയും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം മാറ്റിവയ്ക്കേണ്ടതു പ്രേഷിതപ്രവര്‍ത്തനത്തിനാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ധര്‍മാരാം വിദ്യാക്ഷേത്രം പ്രഫസര്‍ റവ. ഡോ. പോളച്ചന്‍ കോച്ചാപ്പിളളി, കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും