National

കുറവിലങ്ങാട് നസ്രാണി മഹാസംഗമം

Sathyadeepam

മാര്‍ത്തോമ്മാ പാരമ്പര്യമുള്ള സഭകളിലെ 23 സഭാധ്യക്ഷന്മാരും ആയിരക്കണക്കിനു വിശ്വാസികളും പങ്കെടുത്ത നസ്രാണി സംഗമം കുറവിലങ്ങാട്ട് നടന്നു. ദേവമാതാ കോളജ് ഗ്രൗണ്ടിലെ സെന്‍റ് തോമസ് നഗറിലാണ് സഭൈക്യ ആഹ്വാനത്തോടെ നസ്രാണി സംഗമം സംഘടിപ്പിക്കപ്പെട്ടത്. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മാര്‍ത്ത മറിയം ആര്‍ച്ചുഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ നിന്നു സഭാധ്യക്ഷന്മാരെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. സുവിശേഷ സാക്ഷ്യത്തിന്‍റെ തലങ്ങളില്‍ സഭകള്‍ക്ക് ഒന്നിക്കാവുന്ന മേഖലകള്‍ നിരവധിയാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കല്‍ദായ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പോലീത്ത, ക്നാനായ സുറിയാനി സഭ ആര്‍ച്ചുബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ബസേലിയോസ് മാര്‍ സിറിള്‍ മെത്രാപ്പോലീത്ത, ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, സാമുവല്‍ മാര്‍ ഐറേനിയസ്, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് കല്ലു വേലില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യൂഹന്നാന്‍ മാര്‍ തെയോഡേഷ്യസ്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, തുടങ്ങിയവരും സാംസ്കാരിക, സഭാ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആശംസകള്‍ നേര്‍ന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം