National

മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ ടൂറ സഹായ മെത്രാന്‍

Sathyadeepam

മേഘാലയിലെ ടൂറ രൂപതയുടെ സഹായ മെത്രാനായി മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരനെ മാര്‍പാപ്പ നിയമിച്ചു. മലയാളിയായ ഇദ്ദേഹം എറണാകുളം – അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. 1976 ല്‍ ടൂറ രൂപതയ്ക്കു വേണ്ടി വൈദികാര്‍ത്ഥിയായി ചേര്‍ന്ന നിയുക്ത മെത്രാന്‍ ഷില്ലോംഗിലെ സെന്‍റ് പോള്‍സ് മൈനര്‍ സെമിനാരിയിലും ക്രൈസ്റ്റ് കിംഗ് കോളജിലും ഓറിയന്‍സ് തിയോളജിക്കല്‍ കോളജിലും പഠനം പൂര്‍ത്തിയാക്കി 1987 ഡിസംബറില്‍ പട്ടം സ്വീകരിച്ചു. റോമിലെ ഉര്‍ബാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റു നേടി. ഇടവകവികാരി, സ്കൂള്‍ പ്രിന്‍സിപ്പാള്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രൂപതയുടെ പ്രൊക്കുറേറ്ററും ചാന്‍സലറുമായിരുന്നു. കത്തീദ്രല്‍ വികാരിയായിയായും തുടര്‍ന്ന് ഓറിയന്‍സ് തിയോളജിക്കല്‍ കോളജ് റെക്ടറായും സേവനം ചെയ്തു. ബിഷപ് ഡോ. ആന്‍ഡ്രു മാരക്കാണ് മേഘാലയയിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ടൂറ രൂപതയുടെ അധ്യക്ഷന്‍.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും