National

മണിപ്പൂരിന്റെ ഓര്‍മ്മയിലേയ്ക്ക് അനശ്വരരായ 2 മലയാളി മിഷണറിമാര്‍

Sathyadeepam

അഞ്ചു ദിവസത്തെ ഇടവേളയില്‍ മണിപ്പൂരിനോടു വിട പറഞ്ഞു നിത്യതയിലേയ്ക്കു മറഞ്ഞത് മഹാന്മാരായ രണ്ടു മലയാളി മിഷണറിമാര്‍. ഇംഫാല്‍ അതിരൂപതയുടെ ആദ്യത്തെ ആര്‍ച്ചു ബിഷപ് ജോസഫ് മിറ്റത്താനിയും അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച മോണ്‍ ജോസഫ് കച്ചിറമറ്റവുമാണ് അവര്‍. ആര്‍ച്ചുബിഷപ് മരിച്ച് അഞ്ചാം ദിവസമായിരുന്നു മോണ്‍. കച്ചിറമറ്റത്തിന്റെ നിര്യാണം. മണിപ്പൂരിലെ ആദ്യത്തെ രൂപതാ വൈദികനായിരുന്ന മോണ്‍. കച്ചിറമറ്റം മണിപ്പൂരില്‍ 60 വര്‍ഷത്തിലേറെ നീണ്ടു നിന്ന സേവനത്തിനു ശേഷം 96-ാം വയസ്സിലാണു വിട വാങ്ങിയത്. ഇന്ത്യന്‍ പൗരത്വം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് ഇറ്റാലിയന്‍ വൈദികര്‍ മണിപ്പൂര്‍ വിടാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് 32-ാം വയസ്സില്‍ മോണ്‍. കച്ചിറമറ്റം അവരുടെ ഒഴിവില്‍ അവിടെ സേവ നത്തിനു സന്നദ്ധനായി ചെന്നത്. പിന്നീട് നിരവധി ഇടവകകളില്‍ വികാരിയായും സ്‌കൂള്‍ പ്രിന്‍സിപ്പലായും മറ്റു നിലകളിലും സേവനം ചെയ്തു.

1980-ല്‍ രൂപത സ്ഥാപിതമാകുകയും ആര്‍ച്ചുബിഷപ് ജോസഫ് മിറ്റത്താനി മെത്രാനായി എത്തുകയും ചെയ്തു. 1984-ല്‍ അദ്ദേഹം ഫാ. മറ്റത്തെ വികാരി ജനറാളാക്കുകയും 25 വര്‍ഷം ഫാ. മറ്റം ആ സ്ഥാന ത്തു തുടരുകയും ചെയ്തു. ഇതേ കാലയളവില്‍ ഇടവകജോലിയുള്‍ പ്പെടെ മറ്റു കര്‍മ്മരംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട