National

മതത്തിന്‍റെയും സംസ്കാരങ്ങളുടെയും വേരുകളറിയാന്‍ യുവാക്കള്‍ ഉത്സാഹിക്കണം — കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Sathyadeepam

ചരിത്രരേഖകളുടെ പരിശോധനയ്ക്ക് ഭാഷകള്‍ പഠിക്കേണ്ടതാണെന്നും മാര്‍ത്തോമാ ചരിത്രമറിയാന്‍ സുറിയാനി ഭാഷ പഠിക്കണമെന്നും, ഭാരതത്തിന്‍റെയും, മതങ്ങളുടെയും സംസ്കാരത്തിന്‍റെയും വേരുകള്‍ അറിയാന്‍ യുവാക്കള്‍ ഉത്സാഹപൂര്‍വം മുന്നോട്ടു വരണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. അഴിക്കോട് മാര്‍ത്തോമാ തീര്‍ത്ഥകേന്ദ്രത്തിലെ മാര്‍ത്തോമാ റിസര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ത്തോമാ പാരമ്പര്യം ഭാരതത്തില്‍ എന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. ചരിത്ര പഠനത്തിന് ചരിത്ര രേഖകളും ചരിത്ര സാക്ഷ്യവും ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സി.എം.ഐ. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജെ.ബി. പുത്തൂര്‍, റെക്ടര്‍ ഫാ. ആന്‍റണി വേലത്തിപ്പറമ്പില്‍, പ്രഫ. ജോര്‍ജ് മേനാച്ചേരി, വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവിസ് പനക്കല്‍, ഡയറക്ടര്‍ ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ പ്രഫ. വി.എ. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്