National

നിര്‍ബന്ധിത മതംമാറ്റ ശ്രമത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണം: ഐക്യജാഗ്രതാ സമിതി

Sathyadeepam

കോഴിക്കോടു നഗരത്തിലെ പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും മതംമാറ്റത്തിനു നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ കാര്യക്ഷമവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി. പ്രണയം നടിച്ച് ഇതര സമൂദായങ്ങളിലെ പെണ്‍കുട്ടികളെ മതംമാറ്റുന്നതിനു പ്രോത്സാഹനവും സംരക്ഷണവും നല്കുന്ന ഗൂഢസംഘങ്ങളും സംവിധാനങ്ങളും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നു വന്നിട്ടുള്ളതാണ്. അത്തരം സംഘങ്ങളുമായി ഈ സംഭവത്തിനു ബന്ധമുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ മൂടിവയ്ക്കുന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കും. പൊലീസ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നത്, സംസ്ഥാനത്തു നിലനില്ക്കുന്ന നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. സര്‍ക്കാരിന്‍റെ ഉത്തരവാദിത്വപ്പെട്ട നേതൃത്വവും പോലീസ് അധികാരികളും ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിനും നടപടികള്‍ക്കും നിര്‍ദേശം നല്കണമെന്ന് ജാഗ്രതാസമിതി സമ്മേളനം ആവശ്യപ്പെട്ടു.

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!