
രാജ്ഞിയായ മറ്റില്‍ഡ ഭക്തിയുടെയും അനുകമ്പയുടെയും ഔചിത്യബോധത്തിന്റെയും നിറകുടമായിരുന്നു. അടിമകളോടും ദരിദ്രരോടും അവള്‍ എന്നും കരുണ കാണിച്ചു. 936-ല്‍ വിധവയായിത്തീര്‍ന്ന മറ്റില്‍ഡ പ്രാര്‍ത്ഥനയിലും മറ്റ് ആദ്ധ്യാത്മിക കാര്യങ്ങളിലും കൂടുതല്‍ മുഴുകാന്‍ തുടങ്ങി. അനേകം ആശ്രുപത്രികളും പള്ളികളും ബനഡിക്‌ടൈന്‍ ആശ്രമങ്ങളും സ്ഥാപിക്കുന്നതില്‍ വ്യാപൃതയായി.
രാജകീയ ദമ്പതികള്‍ക്കു പിറന്ന രാജകുമാരിയായിരുന്നു വിശുദ്ധ മറ്റില്‍ഡ. ജര്‍മ്മനിയിലുള്ള ഒരു ബനഡിക്‌ടൈന്‍ കോണ്‍വെന്റിലാണ് വിശുദ്ധ മറ്റില്‍ഡ വളര്‍ന്നുവന്നത്. അവളുടെ വല്യമ്മയായിരുന്നു ആ മഠത്തിന്റെ അധിപ. അസാധാരണ കഴിവുകളും സ്വഭാവമഹിമയും കൊണ്ട് മറ്റില്‍ഡ പ്രസിദ്ധയായിരുന്നു. 14-ാമത്തെ വയസ്സില്‍ അവളുടെ വിവാഹം നടന്നു. ഹെന്‍ട്രിയായിരുന്നു ഭര്‍ത്താവ്. ഇദ്ദേഹം പിന്നീട് കോണ്‍റാഡിനുശേഷം ജര്‍മ്മനിയുടെ രാജാവായി. രാജ്ഞിയായ മറ്റില്‍ഡ ഭക്തിയുടെയും അനുകമ്പയുടെയും ഔചിത്യബോധത്തിന്റെയും നിറകുടമായിരുന്നു. അടിമകളോടും ദരിദ്രരോടും അവള്‍ എന്നും കരുണ കാണിച്ചു.
936-ല്‍ വിധവയായിത്തീര്‍ന്ന മറ്റില്‍ഡ പ്രാര്‍ത്ഥനയിലും മറ്റ് ആദ്ധ്യാത്മിക കാര്യങ്ങളിലും കൂടുതല്‍ മുഴുകാന്‍ തുടങ്ങി. അനേകം ആശ്രുപത്രികളും പള്ളികളും ബനഡിക്‌ടൈന്‍ ആശ്രമങ്ങളും സ്ഥാപിക്കുന്നതില്‍ വ്യാപൃതയായി. എന്നാല്‍, മക്കളായ ഒട്ടോയും ഹെന്‍ട്രിയും എതിര്‍ത്തു. അമ്മയുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുകയും അധികാരത്തില്‍ നിന്നു നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ അനര്‍ത്ഥങ്ങള്‍ കൂട്ടത്തോടെ വന്നപ്പോള്‍ അവര്‍ ഭയചകിതരായി. പശ്ചാത്തപിച്ച് അമ്മയോടു മാപ്പിരന്നു.
പിന്നീട്, മറ്റില്‍ഡയുടെ മൂത്തപുത്രന്‍ മഹാനായ ഒട്ടോ, ജര്‍മ്മനിയുടെ ചക്രവര്‍ത്തിയായി. മറ്റൊരു മകനായിരുന്നു കൊളോണിന്റെ ആര്‍ച്ചുബിഷപ്പായ സെ. ബ്രൂണോ. മകള്‍ ജര്‍ബര്‍ഗ്ഗ ഫ്രാന്‍സിന്റെ ചക്രവര്‍ത്തി ലൂയിസ് നാലാമന്റെ ഭാര്യയായി. ഹെഡ്‌വിഗ്ഗ് എന്ന മകള്‍ ഹഗ്ഗ് കാപ്പെന്റെ അമ്മയായി. കപ്പേഷ്യന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഹഗ്ഗ് കാപ്പെറ്റ്.
മറ്റില്‍ഡ 968 മാര്‍ച്ച് 14 ന് മരണമടഞ്ഞു. ക്വെഡ്‌ലിന്‍ബര്‍ഗ്ഗ് മൊണാസ്റ്ററിയിലായിരുന്നു അന്ത്യം. അവിടെത്തന്നെ ഹെന്‍ട്രിയോടൊപ്പം കബറടക്കി.