വനിതാശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യകത : ടി ജെ വിനോദ് എംഎൽ എ

വനിതാശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യകത : ടി ജെ വിനോദ് എംഎൽ എ
Published on

കൊച്ചി : വനിതാശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സ്വയം പര്യാപ്‌തമായ സാഹചര്യം ഉണ്ടാവണമെന്നും ടി ജെ വിനോദ് എം എൽ എ അഭിപ്രായപ്പെട്ടു, ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച  വനിതാദിനാഘോഷവും ആദരവും സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വണ്‍ ഹാന്‍ഡ് എംബ്രോയ് ഡറിയിലൂടെ പ്രശസ്തയായ കുമാരി അഞ്ജന ഷാജിയെ ടി.ജെ വിനോദ് എം എൽ എ ആദരിച്ചു..ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ല പ്രസിഡന്റ്  ഡി ബി ബിനു മുഖ്യ പ്രഭാഷണം നടത്തി.,  കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ, അനീഷ് ജോയ് , സബ് ഇൻസ്‌പെക്ടർ അനൂപ് ചാക്കോ എന്നിവര്‍ ആശംസകളർപ്പിച്ചു.

സെന്റ് ജോസഫ് സ്‌കൂള്‍ ടീച്ചര്‍ സിസ്റ്റര്‍  ആന്‍ ജോണ്‍, കൊച്ചി കോര്‍പ്പറേഷന്‍ ഹരിത കേരളം മിഷന്‍ കോഡിനേറ്റര്‍ നിസാ നിഷാദ്,എസ് എന്‍ വി സദനം സെക്രട്ടറി എം ആര്‍ ഗീത, മഹിളാ കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡണ്ട് ശോഭ റെജിലാല്‍, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാരിക്കാമുറി പ്രസിഡന്റ് എന്‍ കെ ഓമന, എസ്എന്‍ഡിപി മൈക്രോ യൂണിറ്റ് കണ്‍ട്രോളര്‍ ഗിരിജ പീതാംബരന്‍, 

ഹരിത കര്‍മ്മ സേന ഡിവിഷന്‍ 11 സുജ ശിവാനന്ദന്‍, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസ് മാനേജര്‍ അജിമോള്‍ ശ്യാം, ചാവറ മാട്രിമോണി ക്ലൈന്റ് റിലേഷന്‍സ് അസിസ്റ്റന്റ് മാനേജര്‍ ലിജി രാജേഷ്, സേവ അക്കൗണ്ടന്റ് ഷീബ ബെന്നി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്റ്റാഫ് ലീന ഷാജി, ലാവണ്യ വർഗീസ്  എന്നിവരെ ടി.ജെ. വിനോദ് എം എൽ എ. ഉപഹാരങ്ങൾ നൽകി  ആദരിച്ചു... സമ്മേളനത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, കാരിക്കാമുറി റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് സിഡി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org