National

മദ്യവിതരണത്തിന്‍റെ ലോക് ഡൗണ്‍ തുടരണം — മദ്യവിരുദ്ധസമിതികള്‍

Sathyadeepam

മദ്യവിതരണത്തിന്‍റെ ലോക്ഡൗണ്‍ തുടരണമെന്ന് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടാന്‍ കേരളത്തിലെ എല്ലാ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും കൂട്ടായി തീരുമാനിച്ചു. കേരളത്തിലെ വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും സംഘടനകളും മതനേതാക്കളും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും കെസിബിസിയും മദ്യനയം സംബന്ധിച്ചു നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയെ തുടര്‍ന്നാണു ഈ തീരുമാനമെന്ന് ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് വ്യക്തമാക്കി.

ഗവണ്‍മെന്‍റും രാഷ്ട്രീയ പാര്‍ട്ടികളും മദ്യലോബികളും ലോക് ഡൗണ്‍ കാലത്തു പോലും മദ്യവിപണനം നടത്താന്‍ ധാരാളം വിഫല ശ്രമങ്ങള്‍ നടത്തുകയുണ്ടായി. മദ്യവിപണനം മൂലമുള്ള വരുമാനം നാടിനും സമൂഹത്തിനും കുടുംബങ്ങള്‍ക്കും ആദായകരമാണന്നുള്ള ഗവണ്‍മെന്‍റിന്‍റെ വാദം സത്യവിരുദ്ധമെന്ന് ലോക്ഡൗണ്‍ കാലം തെളിയിച്ചു. ഇതിനോടകം വില്‍പന തുടങ്ങിയ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അത് പിന്‍വലിക്കുന്നതായും കണ്ടു. മദ്യം നാടിന് വരുമാനമല്ല മറിച്ച് വലിയ നഷ്ടമാണെന്ന് സമൂഹത്തിന് വ്യക്തമായി – മാര്‍ തെയോഡോഷ്യസ് വിശദീകരിച്ചു.

ഈ പശ്ചാത്തലത്തില്‍ കെസിബിസി പ്രസിഡന്‍റ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ആലോചന നടത്തി മേയ് 11 ന് കേരള കത്തോലിക്കാ സഭയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും നിയമം അനുവദിച്ച തരത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച നിവേദനങ്ങള്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ക്കും അയച്ചുകൊടുക്കാനും സമിതി നേതാക്കള്‍ ആഹ്വാനം ചെയ്തു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്