National

കെ ആര്‍ എല്‍ സി സി സോഷ്യോ-പൊളിറ്റിക്കല്‍ അക്കാദമി ഉദ്ഘാടനം

Sathyadeepam

ഇന്ത്യയിലെ ഓരോ പൗരന്‍റെയും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിനുള്ള സംവിധാനങ്ങളാണ് ദേശിയ കമ്മീഷനുകളെന്നും ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍. അവകാശങ്ങള്‍ അര്‍ഹതയ്ക്ക് അനുസരിച്ച് പിടിച്ചു വാങ്ങാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാകണം. തങ്ങളുടെ വിശ്വാസത്തെ സാക്ഷ്യപ്പെടുത്താന്‍ തയ്യാറാകണമെന്നും, വിശ്വാസത്തിന്‍റെ പേരില്‍ ഭിന്നത വെടിയണമെന്നും അഡ്വ. ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി ആരംഭിക്കുന്ന സോഷ്യോ-പൊളിറ്റിക്കല്‍ അക്കാദമി കൊച്ചിയിലെ ഗാമ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, സിഎസ്എസ് വൈസ് പ്രസിഡന്‍റ് ബെന്നി പാപ്പച്ചന്‍, മോണ്‍ പയസ് ആറാട്ടുകുളം, കെസിവൈഎം (ലാറ്റിന്‍) പ്രസിഡന്‍റ് അജിത്ത് തങ്കച്ചന്‍, ടി ജെ സേവ്യര്‍, കര്‍മ്മലി സ്റ്റീഫന്‍, ദേവദാസ്, അഡ്വ ആന്‍റണി ജൂഡി തുടങ്ങിയവര്‍ പ്രസംഗിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ഡോ ചാള്‍സ് ലിയോണ്‍, ഫാ തോമസ് തറയില്‍, ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ തോമസ്, ഷാജി ജോര്‍ജ്, പി ജെ ആന്‍റണി തുടങ്ങിയവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ജനമുന്നേറ്റങ്ങളുടെ നാള്‍വഴികള്‍ എന്ന ചര്‍ച്ചയില്‍ ഫാ. തിയോഡഷ്യസ്, മേരി ഫ്രാന്‍സിസ്, റ്റി.എ. ഡാല്‍ഫില്‍, യോഹന്നാന്‍ ആന്‍റണി, ജോസി ബ്രിട്ടോ, എന്നിവര്‍ പങ്കെടുത്തു. ജെക്കോബി ചര്‍ച്ചകള്‍ നിയന്ത്രിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം