National

പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പയോടു ചേര്‍ന്ന് കേരള സഭ

Sathyadeepam

കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടു ചേര്‍ന്ന് മാര്‍ച്ച് 25-നു നടത്തിയ പ്രാര്‍ത്ഥനയില്‍ കേരള കത്തോലിക്കരും പങ്കുചേര്‍ന്നു. ഇന്ത്യന്‍ സമയം വൈകീട്ട്. 4.30 ന് (റോമില്‍ 12 മണി ) മാര്‍പാപ്പയോടു ചേര്‍ന്ന് 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍ പങ്കുചേര്‍ന്നത്. മാര്‍ച്ച് 27 ന് വൈകീട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് (റോമന്‍ സമയം വൈകീട്ട് 6 മണി ) റോമന്‍ ചത്വരത്തില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ചുള്ള ആരാധനയിലും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം വിശ്വാസികള്‍ പങ്കുചേര്‍ന്നു. അന്നേ ദിവസം ഉപവാസത്തോടു കൂടി കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധിയില്‍നിന്ന് ലോകത്തെ മുഴുവനും കാത്തു രക്ഷിക്കുന്നതിനായി പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും പൊതുരംഗത്തും ആരോഗ്യരംഗത്തും പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിക്കണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചിരുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം