National

കേരളത്തില്‍ കര്‍ഷകരുടെ സംഘടിത പ്രക്ഷോഭം അടിയന്തരം: കക്കാജി

Sathyadeepam

കടക്കെണിയും കര്‍ഷക ആത്മഹത്യകളും വിലത്തകര്‍ച്ചയും കൊണ്ട് കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ സംഘടിത കര്‍ഷകപ്രക്ഷോഭം കേരളത്തില്‍ അടിയന്തരമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ ചെയര്‍മാന്‍ ശിവകുമാര്‍ ശര്‍മ്മ കക്കാജി. കോട്ടയം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ ചേര്‍ന്ന കേരളത്തിലെ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നൂ അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമത്തത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരാകണം. കര്‍ഷകര്‍ക്കു നേരെയുള്ള ഉദ്യോഗസ്ഥരുടെ അതിക്രൂരമായ പീഡനമാണ് രാജ്യത്തെവിടെയും. ജനങ്ങളുടെ നികുതിപ്പണം വീതംവെച്ചെടുക്കുന്നവര്‍ തന്നെ ജനങ്ങളെ ദ്രോഹിക്കുന്നത് എത്രനാള്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവും. സംഘടിച്ചു പ്രതികരിക്കാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കര്‍ഷകര്‍ക്കിനി നിലനില്പില്ല. ഇതര സംസ്ഥാനങ്ങളിലെ എല്ലാ കര്‍ഷകരും കേരളത്തിലെ കര്‍ഷകരോടൊപ്പമുണ്ടാകും. നമ്മുടെയെല്ലാം പ്രശ്നം ഒന്നാണ്. നിലനില്പിനായി ഭാരത്തിലെ കര്‍ഷകര്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കക്കാജി സൂചിപ്പിച്ചു.

ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കടക്കെണിയും കര്‍ഷക ആത്മഹത്യകളും വിലത്തകര്‍ച്ചയും ഉദ്യോഗസ്ഥ പീഡനവും പെരുകുന്ന നാട്ടില്‍ ഖജനാവിലെ കോടികള്‍ ചെലവഴിച്ചുള്ള സര്‍ക്കാര്‍ വക ചിങ്ങം ഒന്നിലെ കര്‍ഷകദിനാചരണം പ്രഹസനമാണെന്നും അന്നേദിവസം കേരളത്തിലെ കര്‍ഷകര്‍ കര്‍ഷക കണ്ണീര്‍ദിനമായി പ്രതിഷേധിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

കര്‍ഷകപ്രമുഖനായ സഖറിയാസ് തുടിപ്പാറയെ കക്കാജി പൊന്നാടയണിയിച്ച് ആദരിച്ചു. കിസാന്‍ മിത്ര ചെയര്‍മാന്‍ ഡിജോ കാപ്പന്‍ ആമുഖപ്രഭാഷണവും അഡ്വ.ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ കെ.വി. ബിജു, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.റ്റി. ജോണ്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് ജോയി കണ്ണഞ്ചിറ (കോഴിക്കോട്), ജോസഫ് വി.റ്റി. (കണ്ണൂര്‍), അഡ്വ. സെബാസ്റ്റ്യന്‍ കുര്യന്‍, ജോജി ജെ. പാലയ്ക്കലോടി, എബി ഐപ്പ്, ജോസി ജോസഫ് ചമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു.

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു