National

ഓണം ഒരുമയുടെ ആഘോഷമാകണം: കെ സി ബി സി

Sathyadeepam

കേരള കത്തോലിക്കാ മെത്രാന്‍ സമിതി എല്ലാ മലയാളികള്‍ക്കും സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും ഈശ്വരാനുഗ്രഹത്തിന്‍റെയും ഓണം ആശംസിച്ചു. പ്രളയ ദുരന്തത്തിന്‍റെ ഭീതി വിട്ടുമാറാത്ത നമ്മുടെ കേരള നാടിന്‍റെ ഐശ്വര്യവും സമൃദ്ധിയും വീണ്ടെടുക്കാന്‍ നമുക്ക് ഒരുമയോടെ കൈകോര്‍ക്കാം. മതസാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവ സാഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെ. കഥകളാണ് മാനവസംസ്കാരത്തെ രൂപപ്പെടുത്തുന്നതെന്നും അത്തരം ഒരു നല്ല കഥയാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കള്ളവും ചതിയുമില്ലാത്ത നല്ല നാളെയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മഹാബലിക്കഥ എല്ലാക്കാലവും പ്രസക്തമാണെന്നും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് സൂസപാക്യം, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും