National

കന്ദമാല്‍ കലാപത്തെക്കുറിച്ചു ഡോക്കുമെന്‍ററി

Sathyadeepam

ഒഡീഷയിലെ കന്ദമാലില്‍ അരങ്ങേറിയ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളും കലാപവും ചിത്രീകരിക്കുന്ന 'വോയ്സ് ഫ്രം ദ റൂയിന്‍സ്' എന്ന ഡോക്കുമെന്‍ററി ഡല്‍ഹിയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. 2007 – 2008 ല്‍ കന്ദമാലില്‍ നടന്ന ക്രൈസ്തവ വിരുദ്ധ കലാപമാണ് 95 മിനിട്ടു ദൈര്‍ഘ്യമുള്ള ഡോക്കുമെന്‍ററിയുടെ പ്രമേയം. ചലച്ചിത്രകാരന്‍ കെ.പി. ശശിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കന്ദമാല്‍ അതിക്രമങ്ങളില്‍ ഇരകളായവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ ഡോക്കുമെന്‍ററിയില്‍ പങ്കുവയ്ക്കുന്നുണ്ട്. കലാപത്തിന്‍റെ ചരിത്രവും അതു വിവിധ തലങ്ങളില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ചിത്രത്തില്‍ വിവരിക്കുന്നു.

1936 ല്‍ രൂപീകൃതമായ ഒറീസ (ഇപ്പോള്‍ ഒഡീഷ) സംസ്ഥാനത്തെ കന്ദമാലില്‍ ആദിവാസികളും ദളിതരുമാണ് കൂടുതലുള്ളത്. അവരില്‍ നല്ലൊരു വിഭാഗം ക്രൈസ്തവമതം സ്വീകരിച്ചവരാണ്. 1960 കളുടെ അന്ത്യത്തിലാണ് ക്രൈസ്തവ വിരോധവും തദനുസൃതമായ വിദ്വേഷപ്രചാരണങ്ങളും കന്ദമാലില്‍ ആവിര്‍ഭവിക്കുന്നത്. 1980 കളിലും 90 കളിലും ക്രൈസ്തവര്‍ക്കും മിഷനറികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നടക്കുകയുണ്ടായി. ഏറ്റവും ഹീനവും ക്രൂരവുമായ പീഡനങ്ങള്‍ നടന്നത് 2008 ലാണ്. 350 ല്‍പരം ക്രൈസ്തവ ദേവാലയങ്ങളും 6500 ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അറുപതിനായിരത്തോളം പേര്‍ക്കു വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. നൂറോളം പേര്‍ കൊല്ലപ്പെട്ടു. അതിക്രമങ്ങളെ അതിജീവിച്ച ആദിവാസി ദളിത് ക്രൈസ്തവര്‍ നീതിക്കും പുനരുദ്ധാരണത്തിനുമായി ഇന്നും അലയുന്ന അവസ്ഥയാണുള്ളത്.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]