National

അവകാശങ്ങള്‍ക്കായി ജാര്‍ഘണ്ടില്‍ പരമ്പരാഗത ജനവിഭാഗങ്ങളുടെ റാലി

Sathyadeepam

സ്വന്തം അസ്തിത്വത്തെയും മതത്തെയും അംഗീകരിക്കണമെന്നാവശ്യപ്പെട്ടും പരമ്പരാഗതമായ മത വിശ്വാസത്തില്‍ തുടരാനും അതില്‍ ലഭ്യമായ അവകാശങ്ങള്‍ നേടിയെടുക്കാനും ജാര്‍ഘണ്ടില്‍ ആദിവാസികളുടെ സംയുക്ത റാലി സംഘടിപ്പിച്ചു. പതിനായിരത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ പരമ്പരാഗത മതവിഭാഗങ്ങളില്‍പെട്ട വിവിധ ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

പ്രകൃതിയെ ആരാധിക്കുന്ന 'സര്‍ണ' ജാതിക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു റാലി നടത്തിയത്. ബിജെപി ഭരിക്കുന്ന ജാര്‍ഘണ്ടില്‍ പരമ്പരാഗത ജനവിഭാഗങ്ങളെ ഹിന്ദുക്കളായിട്ടാണ് പരിഗണിക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്വന്തം മതത്തിലും ജാതിയിലും പരമ്പരാഗത വിശ്വാസത്തിലും തുടരാന്‍ അനുവദിക്കണമെന്നായിരുന്നു റാലിയില്‍ അണിചേര്‍ന്നവരുടെ പ്രധാന ആവശ്യം.

ആദിവാസി സമൂഹങ്ങളെ പിന്തുണയ്ക്കുന്ന സഭാ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിഭജിതരായി കഴിഞ്ഞിരുന്ന ആദിവാസി സമൂഹങ്ങളുടെ ഏകീകരണത്തിന് റാലി വഴിയൊരുക്കിയതായി അവര്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി 'സര്‍ണ' വിഭാഗക്കാരെ ഹൈന്ദവരായി സര്‍ക്കാര്‍ നിലനിറുത്തുകയാണെന്ന് ഗുല്‍മ രൂപതയുടെ വികാരി ജനറാള്‍ ഫാ. സിപ്രിയന്‍ കുല്ലു പറഞ്ഞു. റാലി ശുഭകരമായ തുടക്കമാണെന്നും വിഭജിതരായി കഴിഞ്ഞിരുന്ന പരമ്പരാഗത മതവിഭാഗങ്ങള്‍ ആദ്യമായി ഒരുമിച്ചു കൂടാന്‍ അതു കാരണമായെന്നും തങ്ങളുടെ അവകാശാധികാരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പരമ്പരാഗത മതവിഭാഗങ്ങള്‍ക്കു കഴിഞ്ഞെന്നും ഫാ. സിപ്രിയന്‍ വിശദീകരിച്ചു.

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍