National

ഹിമാചല്‍ പ്രദേശിലെ പ്രളയം: സിംല രൂപത സേവനരംഗത്ത്

Sathyadeepam

അതിതീവ്രമഴ മൂലം പ്രളയം ബാധിച്ച ഹിമാചല്‍ പ്രദേശില്‍ അവിടത്തെ സിംല-ചണ്ഡീഗഡ് കത്തോലിക്ക രൂപത സേവന ത്തിനായി രംഗത്തിറങ്ങി.

കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് അടിയന്തിര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ രൂപത ആരംഭിച്ചതായി രൂപതയുടെ

സാമൂഹ്യസേവന വിഭാഗമായ മാനവവികാസ് സമിതി ഡയറക്ടറായ ഫാ. ലെനിന്‍ പറഞ്ഞു. പ്രളയത്തില്‍ എഴുപതോളം പേര്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

ദീര്‍ഘകാല പുനരധിവാസ പദ്ധതികളും രൂപത ആസൂത്രണം ചെയ്യുന്നുണ്ടെന്നു ചാന്‍സലര്‍ ഫാ. റോബര്‍ട്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.

പ്രാദേശിക ഭരണകൂടങ്ങളും സംസ്ഥാന ഗവണ്‍മെന്റുമായി സഹകരിച്ചാണു പദ്ധതികള്‍ ആവിഷ്‌കരിക്കുക.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട