National

ഉഷ്ണതരംഗം: ജയ്പൂര്‍ രൂപത സേവനരംഗത്ത്

Sathyadeepam

ഉത്തരേന്ത്യയില്‍ കടുത്ത ചൂടില്‍ മരണമുള്‍പ്പെടെയുള്ള കെടുതികള്‍ വര്‍ധിക്കുമ്പോള്‍ സഭയുടെ സാമൂഹ്യസേവന സംവിധാനങ്ങളും സേവനവുമായി രംഗത്തിറങ്ങി. താപനില 50 ഡിഗ്രിക്കുമുകളില്‍ കടന്ന ഉത്തരേന്ത്യയില്‍ നൂറിലേറെ മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ മാത്രം 122 മരണങ്ങളുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ കണക്ക്. ഇവിടെ ജയ്പൂര്‍ രൂപത, സാമൂഹ്യസേവനവിഭാഗത്തിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളിലെത്തി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് വിരമിച്ച ബിഷപ് ഓസ്വാള്‍ഡ് ജോസഫ് ലെവിസ് പറഞ്ഞു. കടുത്ത ചൂടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആളുകളെ സഭ ബോധവത്കരിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്യുന്നു. തൊഴില്‍ നഷ്ടമായിരിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും വെള്ളവും ലഭ്യമാക്കാനും സഭ ശ്രമിക്കുന്നു. ഉത്തരേന്ത്യയിലെ മറ്റു രൂപതകളുടെ സാമൂഹ്യസേവനവിഭാഗങ്ങളും ഉഷ്ണതരംഗം നേരിടുന്നതിനുള്ള സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും